ക്ഷമാപണത്തോടെ പൗലോ കൊയ്‌ലോയുടെ റമദാന്‍ ആശംസ

വിഖ്യാത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോയുടെ റമദാന്‍ ആശംസ ശ്രദ്ധേയമാവുന്നു. ഫേസ്ബുക്കില്‍ പങ്കുവച്ച റമദാന്‍ ആശംസ പോസ്റ്റിലെ പരാമര്‍ശങ്ങളാണ് ചര്‍ച്ചകള്‍ക്ക് ആധാരം. എല്ലാവര്‍ക്കും സമാധാനപരവും സന്തോഷകരവുമായ റമദാന്‍ ആശംസിക്കുന്ന പൗലോ കൊയ്‌ലോ ക്രിസ്ത്യാനികളായ താന്‍ ഉള്‍പ്പെടെയുള്ളവരോട് ക്ഷമിക്കണം എന്നും ആവശ്യപ്പെടുന്നു.
”പ്രിയ സുഹൃത്തുക്കളേ, തികഞ്ഞ അഹങ്കാരവും അസഹിഷ്ണുതയോടെയും മുന്‍വിധിയിയോടെയുമാണ് നൂറ്റാണ്ടുകളായി ഞങ്ങള്‍ ക്രിസ്ത്യാനികള്‍ കഴിയുന്നത്. അതിനാല്‍, എല്ലാ വര്‍ഷത്തേയും പോലെ ഞങ്ങളോട് ക്ഷമിക്കണമെന്ന് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു. നാളെ ചന്ദ്രക്കല വാനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, സമാധാനപരവും സന്തോഷകരവുമായ റമദാന്‍ ആശംസകള്‍ ഞാന്‍ നിങ്ങള്‍ക്ക് നേരുന്നു” – എന്നായിരുന്നു അദ്ദേഹം കുറിച്ചത്.
കേരളം ഉള്‍പ്പെടെ ലോകമെമ്പാടും വലിയ ആരാധകരുള്ള എഴുത്തുകാരനാണ് പൗലോ കൊയ്‌ലോ. വിവിധ ഭാഷകളിലായി കോടിക്കണക്കിന് കോപ്പികള്‍ വിറ്റുപോയ ‘ദി ആല്‍കെമിസ്റ്റ്’ ഉള്‍പ്പെടെ നിരവധി ശ്രദ്ധേയമായ നോവലുകളും പൗലോ കൊയ്‌ലോയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.
