രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വിദ്യാര്‍ഥികളെ ഇരയാക്കരുത് -ഐ എസ് എം
പട്ടാമ്പി: ഭരണകൂടത്തിന്റെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സ്വാര്‍ഥ ലാഭങ്ങള്‍ക്കായി വിദ്യാര്‍ഥികളുടെ ഭാവി കൊണ്ട് പന്താടുന്നത് അവസാനിപ്പിക്കണമെന്ന് ഐ എസ് എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജസീര്‍ അന്‍സാരി അധ്യക്ഷത വഹിച്ചു. ഹംസ എടത്തനാട്ടുകര, സിദ്ദീഖ് നാട്ടുകല്‍, റിയാസ് പേങ്ങാട്ടിരി, അബ്ദുല്‍ജലീല്‍ ആമയൂര്‍, സമീര്‍ ബാബു, നസീര്‍ കള്ളിക്കാട് പ്രസംഗിച്ചു.