ഹാര്‍മണി സര്‍ക്കിള്‍ സംഘടിപ്പിച്ചു
പാലത്ത്: പാത്‌വേ ഫൗണ്ടേഷന്‍ പ്രദേശത്തെ സാമൂഹ്യ- രാഷ്ട്രീയ- സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത സൗഹൃദ സംഗമം സംഘടിപ്പിച്ചു. പാത്‌വേ സെന്ററില്‍ ചേര്‍ന്ന സംഗമം ചേളന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി പി നൗഷീര്‍ ഉദ്ഘാടനം ചെയ്തു. കാക്കൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അബ്ദുസ്സലാം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, ഡോ. മുബശ്ശിര്‍, അബ്ദുല്‍ ഹകീം, മുര്‍ഷിദ് പാലത്ത്, പി പി യാസിര്‍, നബീല്‍ ഇ എം പ്രസംഗിച്ചു.
