പതിയില്‍ വല്യാപ്പു
സുഹൈല്‍ സാബിര്‍ രണ്ടത്താണി
രണ്ടത്താണി: പ്രദേശത്തെ ഇസ്‌ലാഹി കാരണവര്‍ പതിയില്‍ വല്യാപ്പു എന്ന മുഹമ്മദ്കുട്ടി (90) നിര്യാതനായി. ഇസ്‌ലാഹി സദസ്സുകളില്‍ മുന്‍നിരയില്‍ സാന്നിധ്യമായിരുന്ന വല്യാപ്പു പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കരുത്തുപകര്‍ന്ന് ആദര്‍ശ പ്രസ്ഥാനത്തോടൊപ്പം ഉറച്ചുനിന്നു. മഹല്ല് പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം പള്ളിയുമായി നിരന്തര ബന്ധം കാത്തുസൂക്ഷിച്ചു. സൗമ്യമായ പെരുമാറ്റവും ഉറച്ച ആദര്‍ശബോധവും കൊണ്ട് പ്രസ്ഥാനത്തിന് പിന്‍ബലം നല്‍കി. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)