പ്രകൃതിജീവന ശില്‍പശാല
മഞ്ചേരി: പ്രകൃതിവിഭങ്ങളുടെ അമിത ചൂഷണം പരിസ്ഥിതിയുടെ സന്തുലനം തകര്‍ക്കുമെന്ന് നജീബ് കാന്തപുരം എം എല്‍ എ അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പ്രകൃതിജീവന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് ഡോ. യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. മുസ്തഫ കുന്നത്തടി, സജീഷ് വൈഖരി, ഡോ. മുസ്തഫ കൊച്ചി, ജുബൈര്‍ മങ്കട പ്രസംഗിച്ചു. കെ പി അബ്ദുറഹ്മാന്‍ സുല്ലമി, ശംസുദ്ദീന്‍ അയനിക്കോട്, അബ്ദുറഷീദ് ഉഗ്രപുരം, എ നൂറുദ്ദീന്‍, വി ടി ഹംസ, വി പി അഹ്മദ് കുട്ടി, വി ചിന്ന ടീച്ചര്‍, കെ സനിയ നേതൃത്വം നല്‍കി.