എം എസ് എം രക്ഷാകര്‍തൃ ബോധവല്‍ക്കരണത്തിന് തുടക്കമായി
മഞ്ചേരി: എം എസ് എം സംസ്ഥാന സമിതിയുടെ ‘തിരുത്ത്’ കാമ്പയിനിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി പ്രഖ്യാപിച്ച ‘ജനാഹ് പാരന്റ്‌സ് അസംബ്ലി’ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കെ എന്‍ എം ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ദുറഷീദ് ഉഗ്രപുരം ഉദ്ഘാടനം ചെയ്തു. എം എസ് എം ജില്ലാ പ്രസിഡന്റ് ശഹീര്‍ പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. റിട്ട. എസ് ഐ ജോര്‍ജ് ചെറിയാന്‍ ബോധവത്കരണ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി ഫഹീം ആലുക്കല്‍, അജ്മല്‍ പോത്തുകല്ല്, ഹബീബ് കാട്ടുമുണ്ട, അജ്മല്‍ കൂട്ടില്‍, തമീം എടവണ്ണ, അഫ്‌സല്‍ കുണ്ടുതോട് പ്രസംഗിച്ചു.
