8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

ചോരുന്നത് പേപ്പര്‍ മാത്രമല്ല സാമൂഹിക നീതി കൂടിയാണ്‌

സ്‌നേഹസിസ് മുഖോപാധ്യായ / വിവ. ഡോ. സൗമ്യ പി എന്‍


ഇന്ത്യയിലുടനീളമുള്ള മെഡിക്കല്‍, ഡെന്റല്‍ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഏകശിലാത്മകമായി ഒരേ മാനദണ്ഡത്തിലുള്ള ഒരു സംവിധാനമായി വിഭാവനം ചെയ്തിട്ടുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (NEET) സൂക്ഷ്മവും സമഗ്രവുമായ പുനര്‍മൂല്യനിര്‍ണയം ആവശ്യപ്പെടുന്നുണ്ട്. അതിന്റെ നിയമസാധുത, സാമൂഹിക-സാമ്പത്തിക ഫലപ്രാപ്തി, അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ എന്നിവ കര്‍ശനമായി പരിശോധിക്കേണ്ടതാണ്. ഈ വര്‍ഷം ഏകദേശം 2.3 ദശലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന ഈ പരീക്ഷയുടെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്, അതിനെ അവഗണിക്കാനാവില്ല. നീറ്റിന്റെ എല്ലായിടത്തും വ്യാപിച്ചു കിടക്കുന്ന ഘടന, നിയമപരമായ അതിന്റെ അടിസ്ഥാനം, അതിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രഭാവങ്ങള്‍, ഇന്ത്യയിലെ സമാനവും എല്ലാവരെയും ഉള്‍കൊള്ളുന്നതുമായ മെഡിക്കല്‍, ഡെന്റല്‍ വിദ്യാഭ്യാസരംഗവുമായി ചേര്‍ന്നിരിക്കുന്ന സാഹചര്യം എന്നിവയെല്ലാം കണക്കിലെടുക്കുമ്പോള്‍ അക്കാഡമിക പണ്ഡിതരില്‍ നിന്നും നയരൂപീകരണം നടത്തുന്നവരില്‍ നിന്നും നീതിന്യായ വ്യവസ്ഥയില്‍ നിന്നും പ്രത്യേകിച്ച് സമഗ്രമായ പുനപരിശോധന ആവശ്യപ്പെടുന്ന അഞ്ചു പ്രധാന പ്രശ്‌നങ്ങളുണ്ട്.
ആദ്യമായി നീറ്റിന് അതിന്റെ മൗലിക ലക്ഷ്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? പ്രത്യക്ഷത്തില്‍ ഇത് നടപ്പിലാക്കിയത് അഡ്മിഷന്‍ പ്രക്രിയയുടെ നൂലാമാലകള്‍ക്ക് പകരം മാനകീകരിച്ച ഒരൊറ്റ പരീക്ഷയാക്കി മാറ്റുകയും മെറിറ്റ് അനുസരിച്ചു ക്യാപിറ്റേഷന്‍ ഫീയുടെ പേരിലുള്ള കൊള്ള ഒഴിവാക്കി സുതാര്യത കൊണ്ടുവരുകയും ചെയ്യാനാണ്. ഈയടുത്തു നടന്ന പരീക്ഷയിലെ ക്രമക്കേടുകള്‍, ചോദ്യപേപ്പര്‍ ചോര്‍ച്ച, കോഴ ആരോപണങ്ങള്‍ എന്നിവ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍, പക്ഷെ സുതാര്യത എന്ന സങ്കല്‍പം തന്നെ കാട്ടില്‍കളഞ്ഞു എന്നാണ് കാണിക്കുന്നത്. മെറിറ്റിന്റെ കാര്യം പറയുകയാണെങ്കില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഫിസിക്‌സ്നും കെമിസ്ട്രിക്കും തോറ്റ വിദ്യാര്‍ഥി നീറ്റിനു 720 ല്‍ 705 മാര്‍ക്ക് വാങ്ങിയിരിക്കുന്നു. യഥാര്‍ഥത്തില്‍ നീറ്റിന്റെ വലിയൊരു പ്രശ്‌നം അത് വളര്‍ത്തുന്നൊരു ജീര്‍ണിച്ച പഠനസംസ്‌കാരമാണ്.
ജസ്റ്റിസ് എ കെ രഞ്ജന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ അനുസരിച്ചു നീറ്റു വരുന്നതിന് മുന്‍പ് ആദ്യമായി മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതുന്ന ഒരു കുട്ടി വിജയിക്കാനുള്ള സാധ്യത 87.55 ശതമാനമായിരുന്നു. എന്നാല്‍ നീറ്റ് വന്നതിന് ശേഷം അതിന്റെ സാധ്യത കേവലം 28.58 ശതമാനമായി കുറഞ്ഞു. അതേ സമയം പരീക്ഷ ആവര്‍ത്തിക്കുന്നവര്‍ കൂടുതലായി മെഡിക്കല്‍ കോളേജുകളില്‍ അഡ്മിഷന്‍ നേടി.
രണ്ടാമതായി വ്യവസ്ഥയിലെ സാമൂഹിക സാമ്പത്തിക അസമത്വങ്ങള്‍ നികത്താന്‍ ചഋഋഠന് കഴിഞ്ഞിട്ടുണ്ടോ? ഇല്ലെന്നാണ് എ കെ രഞ്ജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നീറ്റ് നിലവില്‍ വന്നതിന് ശേഷം, ഒ സി വിദ്യാര്‍ഥികളുടെ ശരാശരി വിഹിതം ഗണ്യമായി വര്‍ധിച്ചു സര്‍ക്കാര്‍ കോളേജുകളില്‍ 5.17% ആയും സ്വാശ്രയ കോളേജുകളില്‍ 12.87% ആയും മാറി. നീറ്റിന് മുമ്പുള്ള കാലയളവില്‍ ഇത് യഥാക്രമം 3.34%, 6.08% ആയിരുന്നു. ഒ സി വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ചപ്പോള്‍, പിന്നാക്ക വിഭാഗ ന്യൂനപക്ഷങ്ങള്‍ ഒഴികെയുള്ള മറ്റ് ഗ്രൂപ്പുകളുടെ ഓഹരികളില്‍ നേരിയ ഇടിവ് നേരിട്ടു. പിന്നാക്ക വിഭാഗങ്ങളെയും ഏറ്റവും പിന്നാക്ക വിഭാഗങ്ങളെയും നീറ്റ് പ്രതികൂലമായി ബാധിച്ചുവെന്ന് ഇത് സൂചിപ്പിക്കുന്നു.
വാസ്തവത്തില്‍, നീറ്റിന്റെ വരവ് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ജനസംഖ്യാ ഘടനയില്‍ അഗാധവും വ്യക്തവുമായ ഒരു തരംതിരിവുണ്ടാക്കിയിട്ടുണ്ട്. 2.5 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ അനുപാതം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് ഡാറ്റയുടെ സൂക്ഷ്മപരിശോധന കാണിക്കുന്നു. നേരെ മറിച്ച്, 2.5 ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികളുടെ പ്രാതിനിധ്യത്തില്‍ പ്രകടവും ഗണ്യമായതുമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
മൂന്നാമതായി നഗര-ഗ്രാമ വ്യത്യാസം പരിഹരിക്കാന്‍ നീറ്റിന് കഴിഞ്ഞിട്ടുണ്ടോ? ഞാന്‍ സംശയിക്കുന്നത് ഇല്ല എന്നാണ് അതിനുള്ള ഉത്തരം എന്നാണ്. നീറ്റ് നടപ്പിലാക്കിയതിന് ശേഷം, സര്‍ക്കാര്‍, സ്വാശ്രയ കോളേജുകളിലെ ഗ്രാമീണ, നഗര വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രവേശന നിരക്കില്‍ പ്രകടവും കാര്യമായ അസമത്വവും ഉണ്ടായതായി തെളിവുകള്‍ വെളിപ്പെടുത്തുന്നു.

NEETന് മുമ്പുള്ള കാലഘട്ടത്തില്‍ നിന്നുള്ള ഈ വ്യതിയാനം മെഡിക്കല്‍ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തില്‍ ഗണ്യമായ അസമത്വത്തെ സൂചിപ്പിക്കുന്നു (പട്ടിക 2 കാണുക). NEETന് ശേഷമുള്ള കാലഘട്ടം ഗ്രാമീണ വിദ്യാര്‍ഥികളുടെ മെട്രിക്കുലേഷനില്‍ നഗര വിദ്യാര്‍ഥികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രകടമായ ഭൂമിശാസ്ത്രപരമായ അസമത്വം ഉയര്‍ത്തിക്കാട്ടുന്നു. ഈ പ്രവണത വിദ്യാഭ്യാസ അവസരങ്ങളുടെ ഭൗതികവും വ്യവസ്ഥാപിതവുമായ പുനര്‍വിന്യാസത്തെ സൂചിപ്പിക്കുന്നു. അതുവഴി വൈവിധ്യമാര്‍ന്ന ജനസമൂഹങ്ങളിലുടനീളം സമതുലിതമായതും ഉള്‍ക്കൊള്ളുന്നതുമായ പ്രവേശന രീതികള്‍ നിലനിര്‍ത്തുന്നതിനുള്ള NEET പ്രോട്ടോക്കോളിന്റെ സമത്വവും നീതിയും സംബന്ധിച്ച പ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
നാലാമതായി ചോദിക്കേണ്ടത് നീറ്റ് ഭരണഘടനക്ക് അനുസൃതമാണോ എന്നാണ്. ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് വെല്ലൂര്‍ അസോസിയേഷന്‍ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ & ഓര്‍സിലെ സുപ്രീം കോടതി വിധി (2013) നീറ്റ് നിര്‍ബന്ധമായും നടപ്പിലാക്കുന്നത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ), ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഡിസിഐ) എന്നിവയുടെ നിയമപരമായ കഴിവിനപ്പുറമാണെന്ന് കണക്കാക്കി. ഇത് (എ) വിദ്യാഭ്യാസം നിയന്ത്രിക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍, (ബി) സ്വകാര്യ, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം എന്നിവയില്‍ കടന്നുകയറുന്നതായി ആരോപിക്കപ്പെട്ടു.

തുടര്‍ന്നുള്ള പുനഃപരിശോധനാ ഹര്‍ജിയില്‍, സുപ്രീം കോടതി അതിന്റെ ഭരണഘടനാ സാധുത ഉയര്‍ത്തിപ്പിടിക്കുകയും മെറിറ്റോക്രസി ഉയര്‍ത്തിപ്പിടിക്കാനും മെഡിക്കല്‍ പ്രവേശനത്തിലെ അപാകതകള്‍ ഇല്ലാതാക്കാനും ഏകീകൃത പരീക്ഷ അനിവാര്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. എന്നിരുന്നാലും, പേപ്പര്‍ ചോര്‍ച്ച കുംഭകോണം, കടുത്ത ക്രമക്കേടുകള്‍, നീറ്റ് അധഃസ്ഥിതരെ എങ്ങനെ പ്രതികൂലമായി ബാധിച്ചുവെന്ന് കണ്ടെത്തിയ രഞ്ജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്നിവ കണക്കിലെടുത്തു കോടതിയുടെ ഈ അനുമതി പാര്‍ലമെന്റില്‍ സൂക്ഷ്മമായി വിശകലനം ചെയ്തു ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
അവസാനമായി മൗലിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സാമൂഹിക – സാമ്പത്തിക – രാഷ്ട്രീയ നീതി ഉയര്‍ത്തിപ്പിടിക്കുന്നതിനും വ്യവസ്ഥാപരമായ പോരായ്മകള്‍ നീറ്റ് പരീക്ഷക്കുണ്ട്. നീറ്റ് പ്രത്യക്ഷത്തില്‍ ചെയ്യുന്ന കേവലം മാനകീകരണമോ, പല പരീക്ഷകള്‍ എഴുതേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കുന്നതോ അത് തുടരുന്നതിനു മതിയായ യുക്തിയാണോ എന്നതാണ് ചോദ്യം. കൂടാതെ മാനകീകരണത്തിനായുള്ള വാദത്തോടൊപ്പം സാമൂഹിക സാമ്പത്തിക രാഷ്ട്രീയ നീതി കൂടി ഒത്തുനോക്കണം.
തുല്യമായ ഒരു വിദ്യാഭ്യാസ ചട്ടക്കൂടിന് വിദ്യാര്‍ഥി ജനസംഖ്യയുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങളും സന്ദര്‍ഭങ്ങളും പരിഗണിക്കുന്ന കൂടുതല്‍ സൂക്ഷ്മമായ സമീപനം ആവശ്യമാണ്. ചഋഋഠ പോലെയുള്ള ഒരൊറ്റ മാനക പരീക്ഷയുടെ ലഘൂകരിച്ച സമീപനം, പ്രകടമായ സമത്വമുള്ളൊരു വേദിയില്‍ മത്സരിക്കാന്‍ ആവശ്യമായ വിഭവങ്ങളും പിന്തുണയും ഇല്ലാത്ത, അധഃസ്ഥിത പശ്ചാത്തലത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ അതിനിടെ പാര്‍ശ്വവല്‍ക്കരിച്ചേക്കാം.
പേപ്പര്‍ ചോര്‍ച്ച, ക്രമക്കേടുകള്‍, സുതാര്യമല്ലാത്ത ഗ്രേസ് മാര്‍ക്കുകള്‍, ധാരാളമായുള്ള റാങ്ക് എന്നിവയെ അനീതിയുടെ ഒറ്റപ്പെട്ട സംഭവങ്ങളായി നാം കാണരുത്. എവിടെയുള്ള അനീതിയും എല്ലായിടത്തുമുള്ള നീതിക്ക് ഭീഷണിയാണ്. തെളിവുകളുടെ ഈ ഒരു കുത്തൊഴുക്ക് നിര്‍ണായകമായ ഒരു ചോദ്യത്തിലേക്ക് നയിക്കുന്നു: മെറിറ്റിനെ പ്രത്യക്ഷത്തില്‍ തന്നെ ശിക്ഷിക്കുന്ന, അതാര്യമായി പ്രവര്‍ത്തിക്കുന്ന, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതിയുടെ തത്വങ്ങളെ അട്ടിമറിക്കുന്ന ഒരു വ്യവസ്ഥിതി തുടരുന്നത് എന്തിനാണ്? നീറ്റ് ചട്ടക്കൂടിലെ എണ്ണമറ്റ പിഴവുകള്‍, അതിന്റെ സംശയാസ്പദമായ മെറിറ്റോക്രാറ്റിക് അവകാശവാദങ്ങള്‍ മുതല്‍ സാമൂഹിക-സാമ്പത്തിക അസമത്വങ്ങള്‍ വര്‍ധിപ്പിക്കുന്നത് വരെ, അത് എന്തിനാണ് ഇപ്പോഴും ഉള്ളത് എന്നത് തന്നെ പുനര്‍മൂല്യനിര്‍ണയം നടത്താന്‍ നിര്‍ബന്ധിതമാക്കുന്നുണ്ട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x