30 Wednesday
July 2025
2025 July 30
1447 Safar 4

മുജാഹിദ് സംസ്ഥാന സമ്മേളനം പന്തല്‍ നിര്‍മാണത്തിന് തുടക്കമായി


കൊണ്ടോട്ടി: ‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ സന്ദേശവുമായി ജനുവരി 25, 26, 27, 28 തിയ്യതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിനുള്ള വിശാലമായ പന്തലിന്റെ നിര്‍മാണോദ്ഘാടനം നിറഞ്ഞ സദസ്സില്‍ നടന്നു. ഒരു ലക്ഷത്തോളം സ്ഥിരം പ്രതിനിധികള്‍ ഉള്‍പ്പെടെ നാല് ദിവസങ്ങളിലായി എത്തിച്ചേരുന്ന വന്‍ ജനാവലിക്ക് പരിപാടി വീക്ഷിക്കാനും പ്രാര്‍ഥന നിര്‍വഹിക്കുവാനും സൗകര്യപ്പെടുംവിധമുള്ള പന്തലാണ് നിര്‍മിക്കുന്നത്. ദി മെസേജ് സയന്‍സ് എക്‌സിബിഷന്‍, കിഡ്‌സ് പാര്‍ക്ക് എന്നിവക്ക് ജര്‍മന്‍ മാതൃകയിലുള്ള പന്തലും അഞ്ച് പ്രത്യേക ഓഡിറ്റോറിയങ്ങളും തയ്യാറാക്കുന്നുണ്ട്. പ്രധാന പന്തലിന്റെ നിര്‍മാണോദ്ഘാടനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി നര്‍വ്വഹിച്ചു. സംഘാടകസമിതി ആക്റ്റിംഗ് ചെയര്‍മാന്‍ കെ എല്‍ പി യൂസുഫ് ഹാജി അധ്യക്ഷതവഹിച്ചു. സി പി ഉമര്‍ സുല്ലമി മുഖ്യ പ്രഭാഷണം നടത്തി. ഡോ. വി പി അബ്ദുല്‍ഹമീദ്, അബ്ദുല്‍ഹമീദ് മദീനി, ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി, എന്‍ എം അബ്ദുല്‍ജലീല്‍, സഹല്‍ മുട്ടില്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കെ പി അബ്ദുറഹ്മാന്‍, വി സി മറിയക്കുട്ടി സുല്ലമിയ, ലുത്ഫ കുണ്ടുതോട്, ജരീര്‍ വേങ്ങര, മുജീബ് കോഴിക്കോട് പ്രസംഗിച്ചു.

Back to Top