പള്ളികള്‍ ആരാധനക്കായി തുറന്നു കൊടുക്കണം -കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: കോവിഡ് വ്യാപന സാഹചര്യത്തില്‍ അടച്ചുപൂട്ടപ്പെട്ട മുസ്‌ലിം പള്ളികള്‍ വിശ്വാസികള്‍ക്ക് ആരാധനക്കായി തുറന്നു കൊടുക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടിയും ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമിയും സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് അംഗശുദ്ധി വരുത്തിയെത്തുന്ന വിശ്വാസികള്‍ക്ക് ഇനിയും പള്ളികളില്‍ ആരാധനാവിലക്ക് തുടരുന്നത് നീതീകരിക്കാവതല്ല. ആളുകള്‍ കൂട്ടമായി ഇടപഴകുന്ന ബസ് യാത്രകള്‍ വരെ പുനരാരംഭിച്ചിട്ടും സാമൂഹ്യ അകലം കൃത്യമായി പാലിച്ച് നടക്കുന്ന പള്ളികളിലെ പ്രാര്‍ഥനകള്‍ വിലക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന് ഡോ. ഇ കെ അഹ്മദ് കുട്ടിയും സി പി ഉമര്‍ സുല്ലമിയും പ്രസ്താവനയില്‍ പറഞ്ഞു.