5 Friday
December 2025
2025 December 5
1447 Joumada II 14

ആരാധനാലയങ്ങള്‍ ഏകമാനവികതയാണ് വിളംബരം ചെയ്യുന്നത് – സി പി


കല്‍പ്പറ്റ: വൈവിധ്യങ്ങളുള്ള മനുഷ്യ സമൂഹത്തില്‍ വിവേചനങ്ങളില്ലാത്ത മാനവികത സംരക്ഷിക്കുന്നത് ആരാധനാലയങ്ങളാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി അഭിപ്രായപ്പെട്ടു. മുഴുവന്‍ മനുഷ്യരുടെയും സ്രഷ്ടാവായ ഏകദൈവത്തെ മാത്രം ആരാധിക്കുന്നതിലൂടെയാണ് ഏകമാനവികത സാക്ഷാത്കൃതമാവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കല്‍പറ്റയിലെ നവീകരിച്ച സെന്‍ട്രല്‍ ജുമാ മസ്ജിദിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അധ്യക്ഷനായിരുന്നു. കല്‍പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കേയംതൊടി, മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി ജെ ഐസക്, കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ കെ എം സൈതലവി എന്‍ജിനീയര്‍, അബ്ദുന്നാസര്‍ പൊറക്കാട്ടില്‍, ഈശ്വരന്‍ നമ്പൂതിരി, പി കെ അബൂബക്കര്‍ കല്‍പറ്റ, ഡോ. മുസ്തഫ ഫാറൂഖി, മൂസ പയന്തോത്ത്, ഇസ്മാഈല്‍ കരിയാട്, പി കെ പോക്കര്‍ ഫാറൂഖി, കുഞ്ഞബ്ദുല്ല പുളിയംപൊയില്‍, ടി പി യൂനുസ്, അബ്ദുസ്സലാം മുട്ടില്‍, കെ സിദ്ദീഖ്, എന്‍ വി മൊയ്തീന്‍കുട്ടി മദനി, കെ വി സൈതലവി പ്രസംഗിച്ചു.

Back to Top