3 Thursday
July 2025
2025 July 3
1447 Mouharrem 7

ഫലസ്തീന്‍ പ്രശ്‌ന പരിഹാരം ത്രിരാഷ്ട്ര നേതാക്കള്‍ കൂടിക്കാഴ്ച നടത്തി


ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് ത്രിരാഷ്ട്ര നേതാക്കള്‍ സംയുക്തമായി കൂടിക്കാഴ്ച നടത്തി. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ഫതാഹ് അല്‍സീസി, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍, ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവരാണ് ഈജിപ്ത് തലസ്ഥാനമായ കയ്‌റോവില്‍ കൂടിക്കാഴ്ച നടത്തിയത്. പശ്ചിമേഷ്യയില്‍ സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാനും ഇസ്‌റാഈല്‍- ഫലസ്തീന്‍ വെടിനിര്‍ത്തല്‍ ശക്തിപ്പെടുത്താനും ഇസ്‌റാ ഈലും ഹമാസും തമ്മിലുള്ള അക്രമം വര്‍ധിക്കുന്നത് തടയാനും ലക്ഷ്യമിട്ടാണ് ചര്‍ച്ച. അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ ‘ആത്മവിശ്വാസം വളര്‍ത്തുന്ന നടപടികള്‍’ സ്വീകരിക്കാനും ശാന്തത കൈവരിക്കാനും ഫലസ്തീന്‍ അതോറിറ്റി തയ്യാറാണെന്നും ഇസ്‌റാഈല്‍ – ഫലസ്തീന്‍ സംഘര്‍ഷം പരിഹരിക്കാന്‍ ദ്വിരാഷ്ട്ര പരിഹാരത്തിന് സന്നദ്ധമാണെന്നും മഹ്മൂദ് അബ്ബാസ് പറഞ്ഞു.

Back to Top