6 Saturday
December 2025
2025 December 6
1447 Joumada II 15

മഹ്മൂദ് അബ്ബാസ് ഇസ്‌റാഈല്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മേഖല സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സുമായി കൂടിക്കാഴ്ച നടത്തി. അധിനിവേശ വെസ്റ്റ്ബാങ്ക് നഗരമായ റാമല്ലയില്‍ ഫലസ്തീന്‍ അതോറിറ്റി ആസ്ഥാനത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച. ഒരു വര്‍ഷത്തിനിടെ ഇരു നേതാക്കളും നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനത്തെ ഫലസ്തീന്‍ പ്രസിഡന്റ് സ്വാഗതം ചെയ്തു. ജോ ബൈഡന്റെ സന്ദര്‍ശനത്തിനു മുമ്പ് ശാന്തമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ പ്രാധാന്യം മഹ്മൂദ് അബ്ബാസ് ഊന്നിപ്പറഞ്ഞതായി മുതിര്‍ന്ന ഫലസ്തീനി ഉദ്യോഗസ്ഥന്‍ ഹുസൈന്‍ അശ്ശൈഖ് പ്രസ്താവനയില്‍ അറിയിച്ചു. യു എസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനു വേണ്ടി സിവില്‍ ഏകോപനവും സുരക്ഷയും ലക്ഷ്യമാക്കിയാണ് കൂടിക്കാഴ്ച നടന്നതെന്ന് ബെന്നി ഗാന്റ്സ് ട്വിറ്ററില്‍ കുറിച്ചു.

Back to Top