27 Tuesday
January 2026
2026 January 27
1447 Chabân 8

ഫലസ്തീനെ നാം മറക്കരുത്‌

അബ്ദുസ്സമദ്‌

ഫലസ്തീന്‍- ഇസ്രയേല്‍ യുദ്ധം കൊടുമ്പിരികൊള്ളുകയാണ്. അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി, സ്‌പെയിന്‍, ഇന്ത്യ എന്നീ ശക്തികള്‍ ഒരു വശത്ത്. രണ്ടു ഭാഗത്തും കനത്ത നാശ നഷ്ടം. വെള്ളം, വൈദ്യുതി, ഭക്ഷണം എന്നിവയില്ലാതെ ഫലസ്തീന്‍ ജനത കഷ്ടപ്പെടുന്നു. ഹമാസിന്റെ രണ്ടു മന്ത്രിമാര്‍ ശഹീദായി. യുദ്ധത്തില്‍ പങ്കുചേരില്ല എന്നു പറഞ്ഞ അമേരിക്ക ആയുധങ്ങള്‍ എത്തിച്ചു തുടങ്ങി. അവരുടെയും പത്തോളം സൈനികര്‍ കൊല്ലപ്പെട്ടു.
ലബനാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇസ്രായേലിലേക്ക് മിസൈലും മറ്റും അയച്ചു തുടങ്ങിയിട്ടുണ്ട്. നോക്കിയിരിക്കില്ലെന്ന് ഈജിപ്തും അറിയിച്ചിട്ടുണ്ട്. അറബ്‌ലീഗ് രാഷ്ട്രങ്ങള്‍ അടിയന്തിര യോഗങ്ങള്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്.
കഠിനമായ പരീക്ഷണത്തിന്റെയും പ്രതിസന്ധിയുടേയും ഓരത്താണ് ഫലസ്തീന്‍ ജനത. അഭയം കൊടുത്ത് ഒടുവില്‍ സ്വന്തം നാട്ടില്‍ അഭയാര്‍ഥികളായി വന്നവര്‍ ഭരിക്കുന്നതും അക്രമം വിതക്കുന്നതും നോക്കി നില്‌ക്കേണ്ടി വന്നിരിക്കുകയാണ് ആ ജനതക്ക്. ഇസ്രായേലിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് രക്ഷനേടാന്‍ അവര്‍ക്ക് നാം നമ്മുടെ പ്രാര്‍ഥനയാകുന്ന ആയുധം നല്‍കേണ്ടതുണ്ട്. അടിച്ചമര്‍ത്തപ്പെടുന്നവരുടെ പ്രാര്‍ഥനക്കും അല്ലാഹുവിനുമിടയില്‍ മറയില്ല എന്ന അവന്റെ വാഗ്ദത്തം പുലരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Back to Top