5 Friday
December 2025
2025 December 5
1447 Joumada II 14

ഫലസ്തീനികളെ കൊന്നൊടുക്കാന്‍ കൂട്ടുനില്‍ക്കുന്നത് കാടത്തം

മഞ്ചേരി: ജനിച്ച മണ്ണില്‍ ജീവിക്കാനായി പോരാടുന്ന ഫലസ്തീന്‍ ജനതക്ക് നേരെ ഇസ്‌റായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന നരവേട്ട അവസാനിപ്പിക്കാനുള്ള പ്രമേയത്തെ അനുകൂലിക്കാന്‍ തയ്യാറാവാത്ത കേന്ദ്ര സര്‍ക്കാര്‍ ഫലസ്തീനികളെ കൊന്നൊടുക്കാന്‍ കൂട്ടു നില്‍ക്കുകയാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച മാനവികതാ സന്ദേശ ഐക്യറാലി അഭിപ്രായപ്പെട്ടു. സ്വതന്ത്ര ഫലസ്തീനിനായി ജീവന്‍ മരണ പോരാട്ടം നടത്തുന്ന ഫലസ്തീന്‍ പോരാളികളെ തീവ്രവാദികളെന്ന് അധിക്ഷേപിക്കുന്നവരും തത്യത്തില്‍ ഇസ്രായേല്‍ അധിനിവേശത്തിന് കൂട്ടുനില്ക്കുകയാണ്. എം ജി എം ജില്ല പ്രസിഡന്റ് സി എം സനിയ്യ ഉദ്ഘാടനം ചെയ്തു. മഞ്ചേരി ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന മാനവികതാ സംഗമത്തില്‍ ഐ എസ് എം സംസ്ഥാന സമിതി അംഗം റിഹാസ് പുലാമന്തോള്‍ മുഖ്യ പ്രാഭാഷണം നടത്തി. അബ്ദുറഷീദ് ഉഗ്രപുരം, കെ എം ഹുസൈന്‍, വി ടി ഹംസ പ്രസംഗിച്ചു. എം അഹമ്മദ് കുട്ടി മദനി, എ അബ്ദുല്‍അസീസ് മദനി, യു പി യഹ്‌യാ ഖാന്‍, റഫീഖ് നല്ലളം, കെ അബ്ദുല്‍ അസീസ്, എ നുറുദ്ദീന്‍, ജലീല്‍ മാസ്റ്റര്‍, കെ എം ബഷീര്‍, ജൗഹര്‍ അയനിക്കോട്, ഫഹീം പുളിക്കല്‍, ഷഹീര്‍ പുല്ലൂര്‍, ലത്തീഫ് മംഗലശ്ശേരി, ഫഹീം ആലുക്കല്‍, താഹിറ ടീച്ചര്‍, വി ചിന്ന ടീച്ചര്‍, ശാക്കിര്‍ ബാബു കുനിയില്‍ റാലിക്ക് നേതൃത്വം നല്‍കി.

Back to Top