ഫലസ്തീനികളെ ചട്ടുകമാക്കി രാഷ്ട്രീയം കളിക്കരുത് – കെ എന്‍ എം മര്‍കസുദ്ദഅവ

കൊണ്ടോട്ടി: ഇസ്‌റായേല്‍ ഭീകരതക്കെതിരില്‍ ജീവന്‍ മരണ പോരാട്ടം നടത്തുന്ന ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലി പങ്കെടുത്തു. ജനിച്ച മണ്ണില്‍ ജീവിക്കാനായി പൊരുതുന്ന ഫലസ്തീന്‍ ജനതയെ മുന്നില്‍ വെച്ച് രാഷ്ട്രീയം കളിക്കുന്നത് സാമ്രാജ്യത്വ ശക്തികള്‍ അവസാനിപ്പിക്കണമെന്ന് തുടര്‍ന്ന് നടന്ന ഫലസ്തീന്‍ മാനവികത സദസ്സ് ആവശ്യപ്പെട്ടു. സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ യാഥാര്‍ഥ്യമാക്കിയെങ്കില്‍ മാത്രമേ ഫലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകു എന്നതിനാല്‍ അറബ് രാഷ്ട്രങ്ങള്‍ അതിനായി മുന്നിട്ടിറങ്ങണമെന്നും മാനവികത സദസ്സ് ആവശ്യപ്പെട്ടു.
ടി വി ഇബ്‌റാഹിം എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഡോ. യു പി യഹ്‌യ ഖാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുല്ലതീഫ് കരുമ്പുലാക്കല്‍, റിഹാസ് പുലാമന്തോള്‍, മോഹന്‍ദാസ് (സി പി എം), അഷ്‌റഫ് മാടാന്‍ (മുസ്‌ലിംലീഗ്), ജില്ലാ സെക്രട്ടറി കെ അബ്ദുല്‍ അസീസ്, അഫ്‌നിദ പുളിക്കല്‍, അബ്ദുല്ലത്തീഫ് മംഗലശേരി പ്രസംഗിച്ചു. എം കെ ബഷീര്‍, വി ടി ഹംസ, എ നൂറുദ്ദീന്‍, താഹിറ ടീച്ചര്‍, ഡോ. ജുവരിയ പുളിക്കല്‍, ശഹീര്‍ പുല്ലൂര്‍ റാലിക്ക് നേതൃത്വം നല്‍കി.
