ഫലസ്തീന്: തെരഞ്ഞെടുപ്പ് മാറ്റിയതിനെ അപലപിച്ച് ഹമാസ്

ഫലസ്തീനില്‍ മേയില്‍ നടക്കാനിരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മാറ്റിയതിനെ അപലപിച്ച് ഗസ്സ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസും രംഗത്തെത്തി. മേയ് 22-ലെ തെരഞ്ഞെടുപ്പ് മാറ്റുന്നതായി കഴിഞ്ഞ ദിവസമാണ് ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രഖ്യാപിച്ചത്. ഫലസ്തീനിലെ ദേശീയ പങ്കാളിത്തത്തിന്റെയും സമവായത്തിന്റെയും പാതയ്ക്കെതിരായ അട്ടിമറി ശ്രമമാണിതെന്നും ഫലസ്തീന് പ്രസിഡന്റിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന നിലപാടിലുമാണ് ഹമാസ്. അധിനിവേശ കിഴക്കന്‍ ജറൂസലമില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് ഇസ്റാഈല്‍ നിരസിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റുന്നതെന്നാണ് അബ്ബാസ് അറിയിച്ചത്. ഇ സ്റാഈല്‍ ജറൂസലമില്‍ തിരഞ്ഞെടുപ്പിന് അനുമതി നല്കിയാല്, ഒരാഴ്ചയ്ക്കുള്ളില്‍ വോട്ടെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 15 വര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് ആദ്യത്തെ ദേശീയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. മഹ്മൂദ് അബ്ബാസിന്റെ ഫതഹും മുഖ്യ എതിരാളിയായ ഹമാസുമാണ് ഫലസ്തീനിലെ ഇരു വിഭാഗങ്ങള്‍.
