ഫലസ്തീന്‍ വിഷയത്തില്‍ യു എന്‍ ഇടപെടണം – എം എസ് എം

കോഴിക്കോട്: ഫലസ്തീന്‍- ഇസ്രായേല്‍ പ്രശ്‌നം പരിഹരിക്കാന്‍ യു എന്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ഗസ്സ മരണത്തുരുത്തായി മാറുമെന്ന് എം എസ് എം സംസ്ഥാന ക്യാമ്പസ് ലീഡേഴ്‌സ് മീറ്റ് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര തലത്തില്‍ സ്വീകരിക്കുന്ന യുദ്ധമര്യാദകള്‍ പോലും പാലിക്കാതെ പലായനം ചെയ്യുന്നവര്‍ക്കു മേല്‍ വരെ ബോംബ് വര്‍ഷിക്കുകയാണ് ഇസ്രായേല്‍. വെള്ളവും ഭക്ഷണവും വൈദ്യുതിയും ലഭിക്കാതെ ഗസ്സയിലെ ജനങ്ങള്‍ തീര്‍ത്തും അപകടത്തിനു മുമ്പിലാണ്. ആശുപത്രികള്‍ വരെ അടച്ചുപൂട്ടുന്ന അവസ്ഥയുണ്ടായിട്ടും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഇടപെടാതിരിക്കുന്നത് തീര്‍ത്തും അപലപനീയമാണെന്നും അടിയന്തിര ഇടപെടലുകള്‍ ആവശ്യമാണെന്നും എം എസ് എം അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തു.
ക്യാമ്പസ് കണ്‍വീനര്‍ സി പി അബ്ദുസമദ് അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം മുട്ടില്‍, റിഹാസ് പുലാമന്തോള്‍, എം എസ് എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ്, ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ്, ട്രഷറര്‍ ജസിന്‍ നജീബ്, നുഫൈല്‍ തിരൂരങ്ങാടി, സാബിര്‍ കുമരനല്ലൂര്‍, ത്വാഹ തമീം, നിജാഷ് പന്തലിങ്ങല്‍, നദീര്‍ കടവത്തൂര്‍, നദീര്‍ മൊറയൂര്‍, ഫഹീം പുളിക്കല്‍, ഷഫീഖ് അസ്ഹരി, നജാദ് കൊടിയത്തൂര്‍, ഷഹീം പാറന്നൂര്‍, സവാദ് പൂനൂര്‍, ഡാനിഷ് അരീക്കോട്, റാഫിദ് ചെറിയമുണ്ടം, സാജിദ് എം റഷീദ്, അന്‍ഷിദ് നരിക്കുനി, ബാദുഷ തൊടുപുഴ, നജീബ് തവനൂര്‍ പ്രസംഗിച്ചു.
