9 Saturday
August 2025
2025 August 9
1447 Safar 14

ഫലസ്‌തീന്‍ ഈസ്‌ ഹിയര്‍

ഫലസ്‌തീന്‍ രാഷ്ട്രത്തെ ഗൂഗ്‌ള്‍ മാപ്പില്‍ നിന്ന്‌ ഒഴിവാക്കിയ ഗൂഗ്‌ള്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ഐക്യരാഷ്ട്രസഭയിലെ 136 അംഗരാജ്യങ്ങള്‍ അംഗീകരിച്ച സ്വതന്ത്ര ഫലസ്‌തീന്‍ രാഷ്ട്രത്തിനാണ്‌ ഗൂഗ്‌ള്‍ മാപ്പില്‍ ഇടമില്ലാത്തത്‌. നേരത്തേ വെസ്റ്റ്‌ബാങ്ക്‌, ഗസ്സ എന്നിവ ഗൂഗ്‌ള്‍ മാപ്പില്‍ ഉണ്ടായിരുന്നുവെങ്കിലും അതും ഒഴിവാക്കിയിട്ടുണ്ട്‌. ഗൂഗിളിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഫലസ്‌തീന്‍ ഈസ്‌ ഹിയര്‍ എന്ന ഹാഷ്‌ടാഗില്‍ കാമ്പയിന്‍ തരംഗമായിട്ടുണ്ട്‌. ഫലസ്‌തീനിനെ ഗൂഗ്‌ള്‍ മാപ്പില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ മാര്‍ച്ചില്‍ ആരംഭിച്ച കാമ്പയിനില്‍ ഇതുവരെ രണ്ടര ലക്ഷം പേര്‍ ഒപ്പുവെച്ചിട്ടുണ്ട്‌. അതേസമയം, ഗൂഗ്‌ള്‍ മാപ്പില്‍ ഒരിക്കലും ഫലസ്‌തീന്‍ ഉണ്ടായിരുന്നില്ലെന്നും വെസ്റ്റ്‌ ബാങ്കും ഗസ്സയും സാങ്കേതിക കാരണങ്ങളാലാണ്‌ ഒഴിവാക്കപ്പെട്ടതെന്നും ഗൂഗ്‌ള്‍ വക്താവ്‌ വ്യക്തമാക്കി.

Back to Top