ഫലസ്തീന്‍ രാഷ്ട്രം: ബെന്നറ്റിന്റെ അഭിപ്രായം മുഖത്തേറ്റ അടിയാണെന്ന് ഹമാസ്

ഫലസ്തീന്‍ രാഷ്ട്രത്തെക്കുറിച്ചുള്ള ഇസ്‌റാഈല്‍ പ്രസിഡന്റ് നഫ്താലി ബെന്നറ്റിന്റെ അഭിപ്രായം ഫലസ്തീനികള്‍ക്കു നേരെയുള്ള മുഖത്തേറ്റ അടിയാണെന്ന് ഹമാസ്. ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാന്‍ അനുവദിക്കില്ലെന്ന് ബെന്നറ്റിന്റെ അഭിപ്രായം ചര്‍ച്ചാ സംഘത്തിന്റെ മുഖത്ത് അടിക്കുന്നതിന് തുല്യമാണെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ വക്താവ് ഇസ്സത് അല്‍ റിഷ്ഖ് പറഞ്ഞു. ”ഫലസ്തീന്‍ രാഷ്ട്രം സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്ന ഒരു ചര്‍ച്ചയും അനുവദിക്കില്ലെന്ന് ഇസ്‌റാഈല്‍ അധിനിവേശ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് നടത്തിയ പരാമര്‍ശം നമ്മുടെ ശത്രു നമ്മുടെ ജനതയ്‌ക്കെതിരായ യുദ്ധത്തിന്റെ യാഥാര്‍ഥ്യത്തെയാണ് വെളിപ്പെടുത്തുന്നത്. അധിനിവേശം നല്‍കിയ ഫലസ്തീന്‍ രാഷ്ട്രത്തിന് പിന്നാലെ ഓടുന്നവര്‍ മരീചികയുടെ പിന്നാലെ ഓടുകയാണെന്ന് ഇത് തെളിയിക്കുന്നു. ത്യാഗങ്ങളില്ലാതെ രാജ്യം സൃഷ്ടിക്കാന്‍ കഴിയില്ല; ഇത് ദൃഢതയിലൂടെയും സ്ഥിരതയിലൂടെയും മാത്രമേ നേടാനാകൂ” -അദ്ദേഹം പറഞ്ഞു.
