ഫുട്‌േബാളില്‍ ചരിത്രം കുറിച്ച് ഫലസ്തീന്‍
പിറന്ന മണ്ണില്‍ ഇസ്രായേലിന്റെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരതകള്‍ക്ക് നടുവിലും വീറോടെ നെഞ്ചുയര്‍ത്തിപ്പിടിക്കുന്ന ഫലസ്തീന്‍ കളിയുടെ പുല്‍മേട്ടില്‍ കുറിച്ചിട്ടത് സമാനതകളില്ലാത്ത ചരിത്രം. ഇതാദ്യമായി ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ മൂന്നാം റൗണ്ടില്‍ ബര്‍ത്തുറപ്പിച്ച് അഭിമാനനേട്ടം കൊയ്തിരിക്കുകയാണ് ഫലസ്തീന്‍ ടീം. ദോഹയില്‍ നടന്ന മത്സരത്തില്‍ ലബനാനെ ഗോളില്ലാ സമനിലയില്‍ കുരുക്കിയാണ് ചരിത്രനേട്ടത്തിലെത്തിയത്. കഴിഞ്ഞ ഏഷ്യന്‍ കപ്പില്‍ നോക്കൗട്ട് റൗണ്ടിലെത്തി കരുത്തു കാട്ടിയിരുന്നു. തല്‍ക്കാലത്തേക്ക് തങ്ങളുടെ ഹോംഗ്രൗണ്ടായി മാറിയ ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ലബനാനെതിരെ ഒരു സമനില മതിയായിരുന്നു ഫലസ്തീന് മൂന്നാം റൗണ്ടെന്ന മോഹം സാക്ഷാത്കരിക്കാന്‍. അതിലേക്ക് ഉറച്ച മനഃസാന്നിധ്യത്തോടെയാണ് അവര്‍ പന്തു തട്ടി കയറിയത്.