13 Sunday
July 2025
2025 July 13
1447 Mouharrem 17

ഫലസ്തീന്‍ അനുകൂല വിദ്യാര്‍ഥി പ്രക്ഷോഭം യൂറോപ്പിലേക്ക് വ്യാപിക്കുന്നു


യു എസ്സിലെ കൊളംബിയ സര്‍വകലാശാലയില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട ഫലസ്തീന്‍ അനുകൂല വിദ്യാര്‍ഥി പ്രക്ഷോഭം യൂറോപ്പിലുടനീളം കത്തിപ്പടരുന്നു. അമേരിക്കയില്‍ പ്രക്ഷോഭം അടിച്ചമര്‍ത്തി സമരം അവസാനിപ്പിക്കാന്‍ സാധിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് പ്രക്ഷോഭം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കാട്ടുതീ പോലെ പടര്‍ന്നത്. ഫലസ്തീനി ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി തികച്ചും വേറിട്ട സമരമാതൃകയായ എന്‍ക്യാംപ്‌മെന്റ് (ടെന്റ് കെട്ടിയുള്ള സമരം) ആണ് ഇവിടങ്ങളിലും വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്. ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലന്റ്സ്, സ്‌പെയിന്‍, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്റ്, ഇംഗ്ലണ്ട്, ഇറ്റലി, ഓസ്ട്രിയ, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലേക്കാണ് വേഗത്തില്‍ പടര്‍ന്നത്. ഇപ്പോള്‍ 18-ലധികം രാജ്യങ്ങളിലാണ് വിദ്യാര്‍ഥികള്‍ തങ്ങളുടെ സര്‍വകലാശാലകളില്‍ എന്‍ക്യാംപ്‌മെന്റ് ഒരുക്കി പ്രക്ഷോഭം തുടരുന്നത്. യൂറോപ്പിനു പുറമെ ഇന്ത്യ, ജപ്പാന്‍, ന്യൂസിലന്റ്, ആസ്‌ത്രേലിയ, ഈജിപ്ത്, കുവൈത്ത്, ലബനാന്‍ എന്നിവിടങ്ങളിലേക്കും വിദ്യാര്‍ഥി പ്രക്ഷോഭം വ്യാപിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള പുതിയ തലമുറ വിദ്യാര്‍ഥികള്‍ ഇസ്രായേലിന്റെ ഗസ്സാ വംശഹത്യക്കെതിരെ കൃത്യമായ നിലപാടുള്ളവരാണെന്നും, ഫലസ്തീനികള്‍ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും നല്‍കാന്‍ യാതൊരു മടിയുമില്ലാതെ മുന്നോട്ടുവരുന്നു എന്നുമാണ് ഈ സമരം ലോകത്തോട് പറഞ്ഞുവെക്കുന്നത്.

Back to Top