13 Tuesday
January 2026
2026 January 13
1447 Rajab 24

ഫലസ്തീന്‍ ഫുട്‌ബോളറെ ഇസ്‌റാഈല്‍ വെടിവെച്ചു കൊന്നു


ഫലസ്തീന്‍ ഫുട്‌ബോള്‍ താരത്തെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചുകൊന്നു. അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈലി സൈന്യം നടത്തിയ റെയ്ഡിലാണ് 23-കാരനായ അഹ്മദ് ളറാം കൊല്ലപ്പെട്ടത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫലസ്തീന്‍ നഗരത്തിലെ ജോസഫിന്റെ ശവകുടീരം എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് ജൂത ഇസ്‌റാഈലികളെ കൊണ്ടുപോകാന്‍ നബ്‌ലുസ് നഗരം റെയ്ഡ് ചെയ്ത ഇസ്‌റാഈലി സൈന്യവുമായി ഫലസ്തീനികള്‍ ഏറ്റുമുട്ടിയെന്നും തുടര്‍ന്ന് സൈന്യം വെടിയുതിര്‍ത്തപ്പോള്‍ അഹ്മദ് ളറാമക്ക് മാരകമായി പരിക്കേറ്റുവെന്നും അല്‍ജസീറ റിപ്പോ ര്‍ട്ട് ചെയ്തു. ഫലസ്തീനികള്‍ എടുത്ത വീഡിയോകളില്‍ വെടിയുടെ ശബ്ദം കേള്‍ക്കുന്നുണ്ട്. വെസ്റ്റ്ബാങ്കിന് സമീപമുള്ള തുബാസ് സ്വദേശിയാണ് ളറാം. വെസ്റ്റ്ബാങ്ക് പ്രീമിയര്‍ ലീഗ് ക്ലബ്ബായ തഖാഫി തുല്‍ക്കരെമിന് വേണ്ടിയാണ് അദ്ദേഹം ഫുട്‌ബോള്‍ കളിച്ചിരുന്നത്. ഈ സീസണില്‍ അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. അതേസമയം, അഹ്മദ് ഇസ്‌റാഈലുമായുള്ള ഏറ്റുമുട്ടലില്‍ പങ്കെടുത്തിരുന്നോ എന്ന് വ്യക്തമല്ല.

Back to Top