വാഗ്ദത്ത ദിനം
ഷാജഹാന്‍ ഫാറൂഖി
പ്രസിദ്ധ ഈജിപ്ഷ്യന്‍ കവി അലി മഹ്‌മൂദ് ത്വാഹ (1901-1949)
രചിച്ച ഫലസ്തീന്‍ കവിതയുടെ ആശയാവിഷ്‌കാരം
അതിക്രമികള്‍ പരിധി ലംഘിച്ചിരിക്കുന്നു,
ഇനി വീണ്ടെടുക്കണം,
സമര മുഖം തുറക്കണം.
അറബ് പൈതൃകത്തെ കൊള്ളയടിക്കാന്‍
ഇവരെ ഇനിയും അനുവദിക്കുകയോ?
ഉറയില്‍ നിന്ന് ഗഡ്ഗം പുറത്തെടുക്കുക
ഇതാണ് സന്ദര്‍ഭം, ഇതാണ് മുഹൂര്‍ത്തം
അഭിമാനിയായ അറബി സുഹൃത്തെ,
ഇന്നാണ് വാഗ്ദത്ത ദിനം, നാളെയാവില്ല.
ഗഡ്ഗസംഗശീല്‍ക്കാരത്തിന്റെ അകമ്പടിയില്ലാതെ
നമ്മുടെ പ്രതിഷേധങ്ങള്‍ക്ക്
പ്രതികരണമുണ്ടാവുകയേ ഇല്ല.
എത്ര പെട്ടന്നാണ് നാമവര്‍ക്ക് നാശം വിതച്ചത്.
അവരെ നാം ധൂളിയാക്കി പറത്തിവിട്ടു.
വിശുദ്ധ ഭൂമിയിലെ രക്തസാക്ഷികള്‍ക്ക്
ചുടുചുംബനം നല്‍കുക.
രക്തസാക്ഷിത്വം നാഥനോട്
യാചിച്ചു വാങ്ങിയതാണ്.
ഫലസ്തീന്‍… നിന്റെ മോചനത്തിനുവേണ്ടി
ആത്മത്യാഗത്തിനു തയ്യാറായ യുവത്വം ഇതാ!
ധീരജവാന്, അനുഗ്രഹീത നാടിന് മംഗളം
പ്രിയനാടെ, നിന്റെ ഭാവി ഞങ്ങളുടെ
വിരിമാറില്‍ സുരക്ഷിതമാണ്.
രണ്ടിലൊന്ന്,
ജീവിതം അല്ലെങ്കില്‍ മരണം.