മരിച്ച പോലെ കിടന്ന് ഫലസ്തീനികള്‍ക്ക് സ്പാനിഷ് ജനതയുടെ ഐക്യദാര്‍ഢ്യം
ഇസ്രായേല്‍ വംശഹത്യക്കിരയായ ഫലസ്തീനികള്‍ക്ക് സ്പാനിഷ് ജനതയുടെ വേറിട്ട ഐക്യദാര്‍ഢ്യം. സ്‌പെയിനിലെ ബില്‍ബാവോയുടെ ഗുഗ്ഗന്‍ഹൈം മ്യൂസിയത്തിനു പുറത്താണ് നൂറുകണക്കിന് പേര്‍ റോഡില്‍ മരിച്ച പോലെ കിടന്ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ‘ഡൈ-ഇന്‍’ എന്ന പേരിലാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. മധ്യ ഗസ്സയിലെ നുസെറാത്ത് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേലി സൈന്യം ബോംബിട്ട് 210 ഫലസ്തീനികളെ കൊലപ്പെടുത്തിയ ദിവസമായിരുന്നു ഈ പ്രതിഷേധം.