ഫലസ്തീനില്‍ സംഭവിക്കുന്നത്
അജീബ് അബ്ദുല്ല
അതിസങ്കീര്‍ണമാണ് ഇപ്പോള്‍ ഫലസ്തീന്‍ വിഷയം. ഏറ്റുമുട്ടലുകള്‍ക്കിടയില്‍ ശ്വാസം മുട്ടുകയാണ് ഗസ്സ നഗരം. വെടിനിര്‍ത്തലുണ്ടാവുകയും ബന്ദി കൈമാറ്റം നടക്കുകയും ചെയ്തപ്പോല്‍ ഗസ്സയില്‍ നിന്ന് മനോഹരമായ കാഴ്ചകള്‍ കണ്ടു. ഇസ്രായേലുകാരായ ബന്ദികളെ ഹമാസ് മോചിപ്പിക്കുന്നത് കാഴ്ചക്കാരുടെ ഹൃദയം നിറക്കുന്നതായ്യിരുന്നു. ഉറ്റ ബന്ധുക്കളോട് യാത്ര പറഞ്ഞ് പോകുന്നവരെപ്പോലെയായിരുന്നു ആ ബന്ധികള്‍ ഹമാസിന്റെ തടവറയില്‍ നിന്ന് യാത്രയായത്. നാട്ടിലെത്തിയ ശേഷം ഹമാസ് അവരോട് പെരുമാറിയതിന്റെ നല്ല ഓര്‍മകള്‍ അവര്‍ അയവിറക്കുകയും ചെയ്തു. എന്നാല്‍ ഇസ്രായേല്‍ ഫലസ്തീനിയന്‍ ബന്ദികളെ വിട്ടയച്ചതും പരിഗണിച്ചതും തടവുപുള്ളികളെപ്പോലെ തന്നെയായിരുന്നു. ക്രൂരമായി വലിച്ചിഴച്ചായിരുന്നു ബന്ദികളെ കൈമാറിയതും. ഈ ചിത്രം തന്നെ വലിയ സന്ദേശം നല്കുന്നുണ്ട്. എന്നാല്‍, വംശീയതയില്‍ അഭിരമിച്ചിരിക്കുന്നവര്‍ ഇതൊന്നും കാണാന്‍ കൂട്ടാക്കുന്നില്ല എന്നു മാത്രം. കണ്ണടച്ചാല്‍ ഇരുട്ടാവില്ലെന്ന് അവര്‍ മനസിലാക്കുമായിരിക്കും.