5 Tuesday
August 2025
2025 August 5
1447 Safar 10

ഫലസ്തീന്‍ ലോകത്തിന്റെ വേദനയാകുന്നു

ഹാസിബ് ആനങ്ങാടി

പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ജൂതവിരോധമാണ് ബ്രിട്ടന്‍ മുന്‍കൈയെടുത്ത് ഇസ്രായേല്‍ രാജ്യം സൃഷ്ടിക്കാന്‍ കാരണമായത്. ജൂതന്മാര്‍ മിക്ക രാജ്യങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടു. ജൂതരെ ഹിറ്റ്‌ലര്‍ വിശേഷിപ്പിച്ചത് ജര്‍മനിയിലെ രോഗാണുക്കള്‍ എന്നാണ്. 95 ലക്ഷമായിരുന്നു അന്ന് ജര്‍മനിയിലെ ജൂത ജനസംഖ്യ. അവരെ മുഴുവന്‍ നാടുകടത്താനായിരുന്നു ഹിറ്റ്‌ലറുടെ ആദ്യ പ്ലാന്‍. അതിലും നല്ലത് അവരെ കൊന്നുകളയലാണ് എന്ന തീരുമാനിച്ച് മൂന്നു ലക്ഷത്തിനും ഒമ്പതു ലക്ഷത്തിനും ഇടയ്ക്ക് ജൂതന്മാരെയാണ് ഹിറ്റ്‌ലര്‍ നാസി ജര്‍മനിയില്‍ കൊന്നത്. 65 ലക്ഷം ജൂതരെ ഹിറ്റ്‌ലര്‍ കൊന്നുവെന്നു എണ്ണം പെരുപ്പിച്ചു കാണിച്ചത് ജൂതര്‍ക്ക് ലോകത്തിന്റെ സഹതാപം നേടിയെടുക്കാനായാണ്.
മുക്കാല്‍ നൂറ്റാണ്ടായി ഹിറ്റ്‌ലറെ പോലും നാണിപ്പിക്കുന്ന ക്രൂരതയാണ് ഇസ്രായേല്‍ ഫലസ്തീന്‍ ജനതയോട് ചെയ്യുന്നത്. ഇസ്‌റാഈലിനെതിരെ ശക്തമായി പ്രതികരിക്കുന്നത് ഇറാനും ബൊളീവിയ മുതലായ ഇടതുപക്ഷക്കാരായ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമാണ്. ഏതാനും ആഫ്രിക്കന്‍ രാജ്യങ്ങളും ശക്തമായി പ്രതികരിക്കുന്നുണ്ട്. ഈ രാജ്യങ്ങളൊഴികെ ലോകത്തെ മുഴുവന്‍ ഭരണകൂടങ്ങളും ഇസ്രായേല്‍-അമേരിക്കന്‍ പക്ഷത്താണ്. എന്നാല്‍ ലോക ജനതയില്‍ ബഹുഭൂരിപക്ഷവും ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. ഒരു ദുശ്ശക്തിക്കും ദീര്‍ഘകാലം നിലനില്‍പില്ല. അന്തിമമായി സത്യം ജയിക്കും.

Back to Top