ഫലസ്തീന് ഐക്യദാര്‍ഢ്യറാലി

ശ്രീമൂലനഗരം: ഫലസ്തീന് ജനതക്കെതിരെ ഇസ്റായേല്‍ നടത്തുന്ന നരനായാട്ടനെതിരെ ലോകരാഷ്ട്രങ്ങള്‍ രംഗത്തുവരണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്വ ശ്രീമൂലനഗരം ഏരിയ ഫലസ്തീന് ഐക്യദാര്‍ഢ്യ റാലി ആവശ്യപ്പെട്ടു. തൗഹീദ് നഗര്‍, ശ്രീമൂലനഗരം, ചൊവ്വര യൂണിറ്റുകള്‍ സംയുക്തമായാണ് റാലി നടത്തിയത്. കെ എന്‍ എം സൗത്ത് സോണ്‍ പ്രസിഡന്റ് എം കെ ശാക്കിര്‍ റാലി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹുസൈന് സ്വലാഹി, എം ബി കൊച്ചുണ്ണി, യൂസുഫ് പാറമനക്കുടി, ടി വൈ നുനൂജ്, എ എ മുനീര്‍, ടി വൈ നൂറു മുഹമ്മദ്, എം ജി എം ജില്ലാ സെക്രട്ടറി നൗഫിയ ഖാലിദ്, എം എസ് എം ജില്ലാ സെക്രട്ടറി അദ്നാന് ഹാദി നേതൃത്വം നല്കി.
