പാലാട്ടുപറമ്പില്‍ ഇബ്‌റാഹീം മാസ്റ്റര്‍
അബ്ദുസ്സലാം മുണ്ടോളി
പൂളപ്പൊയില്‍: പ്രദേശത്ത് മുജാഹിദ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പങ്ക് വഹിച്ച പാലാട്ടുപറമ്പില്‍ ഇബ്‌റാഹീം മാസ്റ്റര്‍ (82) നിര്യാതനായി. പൂളപ്പൊയില്‍ മസ്ജിദുല്‍ മുജാഹിദീന്റെയും ഹുജ്ജത്തുല്‍ ഇസ്‌ലാം മദ്‌റസയുടെയും നിര്‍മാണത്തില്‍ മുഖ്യ പങ്ക് വഹിച്ചു. ദീര്‍ഘ കാലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഖുര്‍ആനിനെ ജീവിത ചര്യയാക്കി. പ്രദേശത്ത് മുസ്‌ലിം സമുദായത്തില്‍ നിന്ന് ആദ്യമായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത് അദ്ദേഹമായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യകത സമൂഹത്തെ ഉണര്‍ത്തുകയും സമുദായത്തെ അതിന് വേണ്ടി സജ്ജമാക്കുകയും ചെയ്തു. തന്റെ കുട്ടികള്‍ക്കെല്ലാം അദ്ദേഹം മികച്ച വിദ്യാഭ്യാസം നല്‍കി. ജെ ഡി ടി ഇസ്‌ലാം ഹൈസ്‌കൂള്‍, ജി എല്‍ പി എസ് വെണ്ണക്കോട്, ജി എല്‍ പി എസ് ആനക്കാംപൊയില്‍ എന്നിവിടങ്ങളില്‍ അധ്യാപകനായും കാതിയോട് ജി എല്‍ പി എസില്‍ പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: നഫീസ കരുവന്‍പൊയില്‍, മക്കള്‍: ബുഷ്‌റ പുത്തൂര്‍, മുഹമ്മദ് അഷ്‌റഫ്, മുഹമ്മദ് ഷാഫി, മുഹമ്മദ് സഈദ്, ഡോ. മുഹമ്മദ് സഫീര്‍, ഡോ. ജാസ്മിന്‍ പി ഐ. അല്ലാഹു അദ്ദേഹത്തിന്റെ പാപങ്ങള്‍ പൊറുത്ത് കൊടുക്കുകയും ജന്നാത്തുല്‍ ഫിര്‍ദൗസില്‍ പ്രവേശിപ്പിക്കുകയും ചെയ്യട്ടെ (ആമീന്‍).