8 Sunday
December 2024
2024 December 8
1446 Joumada II 6

പാലത്തായി കേസ് അട്ടിമറിച്ചവര്‍ക്ക് സ്ഥാനക്കയറ്റം

പാലത്തായി കേസ് അട്ടിമറിച്ചവര്‍ക്ക് സ്ഥാനക്കയറ്റം
നല്‍കിയത് പിന്‍വലിക്കണം -കെ എന്‍ എം മര്‍കസുദ്ദഅ്‌വ

സഭയില്‍ മാത്രമല്ല തെരുവിലും കര്‍ഷകരോടൊപ്പം ഒന്നിക്കണം

കോഴിക്കോട്: പാലത്തായി പീഡന കേസ് അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയ അന്വേഷണ ഉദ്യോഗസ്ഥനെ ക്രൈംബ്രാഞ്ചിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കുക വഴി സംസ്ഥാന സര്‍ക്കാര്‍ ആരെയാണ് തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ്. സംഘപരിവാറുകാര്‍ സംസ്ഥാനത്ത് എന്ത് നെറികേട് ചെയ്താലും രക്ഷകരായി തങ്ങളുണ്ടന്ന സന്ദേശമാണോ ഇതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം. പാലത്തായി കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാനും സൈ്വരവിഹാരം നടത്താനും ബാലാവകാശ കമ്മീഷനും വനിതാ കമ്മീഷനുമെല്ലാം നിഷ്‌ക്രിയമായതും കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ നേതൃത്വം നല്‍കിയതും പിണറായി സര്‍ക്കാറിന്റെ നെറ്റിയിലെ ചോരക്കറയായി തന്നെ അവശേഷിക്കുമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ ബില്ലുകള്‍ക്കെതിരെ നിയമസഭയില്‍ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി കര്‍ഷക പ്രക്ഷോഭത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഭരണ പ്രതിപക്ഷ കക്ഷികളെ യോഗം അഭിനന്ദിച്ചു. കര്‍ഷക ദ്രോഹ ബില്ലുകള്‍ക്കെതിരെ സഭയില്‍ ഒന്നിച്ചത് പോലെ കര്‍ഷക പ്രക്ഷോഭത്തിന് കരുത്ത് പകരാന്‍ തെരുവിലും ഇടതുവലതു മുന്നണികള്‍ ഒന്നിച്ച് മുന്നോട്ട് വരണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ അബൂബക്കര്‍ മൗലവി, അഡ്വ. എം മൊയ്തീന്‍കുട്ടി, പ്രഫ. പി അബ്ദുല്‍അലി മദനി, പ്രഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, കെ എല്‍ പി ഹാരിസ്, പി പി ഖാലിദ്, കെ എം കുഞ്ഞമ്മദ് മദനി, അഡ്വ. പി മുഹമ്മദ് ഹനീഫ, സി അബ്ദുല്ലത്തീഫ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, കെ പി മുഹമ്മദ് കല്‍പ്പറ്റ, ഡോ. ജാബിര്‍ അമാനി, ബി പി എ ഗഫൂര്‍, കെ എ സുബൈര്‍, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, പി സുഹൈല്‍ സാബിര്‍, എം അഹ്മദ്കുട്ടി മദനി, എം ടി മനാഫ്, അബ്ദുസ്സലാം പുത്തൂര്‍, ഫൈസല്‍ നന്മണ്ട, ഡോ. ഐ പി അബ്ദുസ്സലാം, അലി മദനി മൊറയൂര്‍, അഡ്വ. പി കുഞ്ഞമ്മദ് പയ്യോളി, ഡോ. ഫുഖാറലി, ഷഹീര്‍ വെട്ടം, ഫാസില്‍ ആലുക്കല്‍, സല്‍മ അന്‍വാരിയ്യ, കെ പി അബ്ദുറഹ്മാന്‍ പ്രസംഗിച്ചു.

Back to Top