പാലത്ത് പാത്ത്‌വേ സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ പ്രതിഭകളുടെ രക്ഷിതാക്കള്‍ക്ക് ഡോ. മുബശ്ശിര്‍ ഉപഹാരം നല്‍കുന്നു.
പ്രതിഭകളെ ആദരിച്ചു
പാലത്ത്: മൈക്രോവേവ് എഞ്ചിനിയറിംഗില്‍ ഡോക്ടറേറ്റ് നേടിയ യു ദീപക് -റോഷ്‌ന ദമ്പതികളെയും നിയോ നാറ്റോളജിയില്‍ ഉന്നത റാങ്കോടെ ഡി എം നേടിയ ഡോ. എം ഷംനാദിനെയും പാത്‌വേ ഫൗണ്ടേഷന്‍ ആദരിച്ചു. ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രതിഭകളുടെ രക്ഷിതാക്കള്‍ക്കുള്ള ഉപഹാരം പാത്‌വേ ഡയറക്ടര്‍ ഡോ. മുബശ്ശിര്‍ സമ്മാനിച്ചു. വൈസ് ചെയര്‍മാന്‍ പി പി അബ്ദുല്‍ഹകീം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, മെമ്പര്‍മാരായ ചന്തുക്കുട്ടി മാസ്റ്റര്‍, ശ്രീകല ചുഴലിപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ആയിഷബി, ഷീന ചെറൂത്ത്, പാലത്ത് ഹിമായത്തുദ്ദീന്‍ സംഘം പ്രസിഡന്റ് എം ഇബ്‌റാഹിം, മേല്‍കടകം വെള്ളി അയ്യപ്പക്ഷേത്രം പ്രസിഡന്റ് എം ഋഷികേശന്‍ മാസ്റ്റര്‍, നവീന വായനശാല യൂത്ത് വിംഗ് സെക്രട്ടറി പ്രസാദ്, ഇ എം നബീല്‍, പി പി യാസിര്‍, ഇ കെ മുര്‍ശിദ്, ശരീഫ് കുന്നത്ത് പ്രസംഗിച്ചു.
വളണ്ടിയര്‍ സംഗമം
തിരൂര്‍: യൂണിറ്റി സര്‍വ്വീസ് മൂവ്‌മെന്റ് തെക്കന്‍ കുറ്റൂര്‍ മേഖല വളണ്ടിയര്‍ സംഗമം കെ എന്‍ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹുസൈന്‍ കുറ്റൂര്‍ ഉദ്ഘാടനം ചെയ്തു. എം സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മജീദ് കണ്ണാടന്‍ പദ്ധതി വിശദീകരിച്ചു. ജലീല്‍ വൈരങ്കോട്, മുനീര്‍ ചെമ്പ്ര, ശംസുദ്ദീന്‍ അല്ലൂര്‍, അബ്ദുറഹ്മാന്‍ പയ്യനങ്ങാടി, റസാഖ് രണ്ടത്താണി, പി നിബ്രാസുല്‍ ഹഖ്, മുന്‍ദിര്‍ കുറ്റൂര്‍, പി അനസ്, എ മുന്‍ദിര്‍ പ്രസംഗിച്ചു.