പി എം മാഹിന്‍
കൊച്ചി: പ്രദേശത്ത് ഇസ്‌ലാഹി ആദര്‍ശ പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്ന ചുള്ളിക്കല്‍ പൂത്തറ വീട്ടില്‍ പി എം മാഹിന്‍ (84) മെയ് 14ന് നിര്യാതനായി. 1941 ജനുവരി 10ന് മൊയ്തീന്‍കുഞ്ഞ്, ഫാത്തിമ ബീവി ദമ്പതികളുടെ മകനായാണ് ജനനം. ഇസ്‌ലാഹി ആദര്‍ശത്തില്‍ അടിയുറച്ചു നിന്ന് കുടുംബജീവിതം നയിച്ച പരേതന്‍ മക്കളെ ഇസ്്‌ലാമിക ആദര്‍ശ വഴികളില്‍ വളര്‍ത്തുകയും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയും ചെയ്തു. നിലപാടുകളില്‍ കണിശത കാണിച്ചു. ചാത്തനേറ്, കൂടോത്രം, പ്രേതശല്യം, കരിങ്കണ്ണ്, കണ്ണേറ് എന്നിവ യാഥാര്‍ഥ്യമില്ലാത്താണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയായിരുന്നു. സര്‍പ്പക്കാവുള്ള സ്ഥലം വിലക്കു വാങ്ങി അവിടെ വീടെടുത്ത് താമസിച്ചിട്ടുണ്ട്. ആരും താമസിക്കാന്‍ ഭയപ്പെടുന്ന തൂങ്ങിമരിച്ച വീട് വാടകക്കെടുത്ത് കുടുംബസമേതം അവിടെ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. കൊച്ചിയില്‍ ഒരേസമയം അദ്ദേഹവും മക്കളും കെ എന്‍ എം, ഐ എസ് എം, എം എസ് എം സംഘടനകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. ഇമാം ഗസ്സാലിയുടെ ഇഹ്‌യാ ഉലൂമുദ്ദീന്റെ സ്വാധീനം കൊച്ചി ശാഖയിലെ സംഘടനാ ക്ലാസ്സുകളില്‍ അദ്ദേഹം നടത്തിയിരുന്നത് പ്രവര്‍ത്തകരില്‍ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. ശരീഫ ബീവിയാണ് ഭാര്യ. സുലൈഖ, മഹ്്മൂദ്, ഡോ. മുസ്തഫ സുല്ലമി കൊച്ചിന്‍ (കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി), സീനത്ത് മക്കള്‍. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)