പി കെ ഇര്‍ഫാന്‍
ഉമ്മര്‍ കളത്തില്‍ ചേന്നര
തിരൂര്‍: ഐ എസ് എം ചേന്നര പെരുന്തുരുത്തി യൂണിറ്റിലെ പ്രവര്‍ത്തകന്‍ പി കെ ഇര്‍ഫാന്‍ (29) നിര്യാതനായി. സംഘടനാ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറസാന്നിധ്യമായിരുന്ന ഇര്‍ഫാന്‍ പാലക്കാട് കഞ്ചിക്കോട് പെരിയാര്‍ സിമന്റ്‌സില്‍ കെമിക്കല്‍ എന്‍ജിനീയറായിരുന്നു. വയനാട്, എടരിക്കോട് മുജാഹിദ് സമ്മേളനങ്ങളില്‍ വളണ്ടിയറായി സേവനമനുഷ്ഠിച്ചിരുന്നു. പ്രളയം, കോവിഡ് രക്ഷാപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. കഞ്ചിക്കോട് ജോലി ചെയ്യുമ്പോള്‍ തന്നെ രോഗികള്‍ക്കും പ്രയാസം അനുഭവിക്കുന്നവര്‍ക്കും ജാതി, മത, ഭാഷ ഭേദമന്യേ താങ്ങും തണലുമായി ജീവിച്ചു.
പാലക്കാവളപ്പില്‍ കാഞ്ഞിരക്കാട്ട് പി കെ മൊയ്തീന്‍കുട്ടിയുടെയും സൈനബ ടീച്ചറുടെയും മകനാണ്. ചേന്നര ശാഖ ഐ ജി എം സെക്രട്ടറി നബഹ്‌യാണ് ഭാര്യ. സ ഹോദരങ്ങള്‍: പി കെ ഫതഹുറഹ്മാന്‍, പി കെ മുഹമ്മദ് അസ് ലം (ഇരുവരും ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍), ഡോ. ഇഹ്‌സാന്‍. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)