ഓക്‌സ്‌ഫഡ് വാക്‌സിന്‍ ആശാവഹം
ഓക്‌സ്‌ഫഡ് സര്‍വകലാശാലയിലെ ശാസ്‌ത്രജ്ഞര്‍ വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ പരീക്ഷണ ഫലം ആശാവഹം. വാക്‌സിന്‍ പരീക്ഷണത്തിനു വിധേയരായവരുടെ രക്ത പരിശോധനയില്‍ കോവിഡിനെതിരായ ആന്റിബോഡികളും വൈറസുകളെ നശിപ്പിക്കുന്ന ടി സെല്ലുകളും കണ്ടെത്തിയതായി ഒരു മുതിര്‍ന്ന ശാസ്‌ത്രജ്ഞന്‍ പറഞ്ഞു. എന്നാല്‍, ഇവ ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രതിരോധശേഷി നല്‍കുമോയെന്ന് പറയാറായിട്ടില്ല. പ്രമുഖ ഔഷധ കമ്പനിയായ അസ്‌ട്രസെനക്കയുമായി ചേര്‍ന്ന് മനുഷ്യരില്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലം ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് `ലാന്‍സെറ്റ്’ മെഡിക്കല്‍ ജേണല്‍ അറിയിച്ചു. സിഎച്ച്‌എഡിഓക്‌സ്1 എന്‍കോവ് 19 എന്നാണ് വാക്‌സിനു പേരിട്ടിരിക്കുന്നത്.