23 Thursday
October 2025
2025 October 23
1447 Joumada I 1

ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ആദില്‍ എം


സംസ്ഥാനത്തെ ഒ ബി സി വിഭാഗങ്ങളില്‍ പെട്ട ഉന്നത പഠനനിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് പിന്നാക്കവിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. വിദേശ സര്‍വ്വകലാശാലകളില്‍ മെഡിക്കല്‍/ എന്‍ജിനിയറിങ് വിഷയങ്ങളില്‍ സയന്‍സ്/ അഗ്രികള്‍ച്ചര്‍ സയന്‍സ്/ സോഷ്യല്‍ സയന്‍സ്/ നിയമം/ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ ഉപരിപഠനം (പി ജി/പി എച്ച് ഡി കോഴ്‌സുകള്‍ക്ക് മാത്രം) നടത്തുന്നതിനാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ കവിയരുത്. www.egrantz.kerala.gov.in മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം www.egrantz. kerala.gov.in, www.bcdd.kerala.gov.in വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അവസാന തീയതി സപ്തം. 15.
പി എസ് സി വിജ്ഞാപനം
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എന്ന തസ്തികക്ക് കേരള പിഎസ് സി അപേക്ഷ ക്ഷണിച്ചു. (Cat.No:188/2023). പ്ലസ് ടു/ തത്തുല്യം ആണ് അടിസ്ഥാന യോഗ്യത. www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തു സപ്തംബര്‍ 20ന് മുമ്പായി അപേക്ഷിക്കണം.

Back to Top