26 Saturday
April 2025
2025 April 26
1446 Chawwâl 27

ഒറ്റ്

മുബാറക് മുഹമ്മദ്‌

ഇരുണ്ട കാലത്തെ
അധികാരത്തിന്റെ
തോക്കിന്‍ മുനയിലേക്ക്
നെഞ്ചിനെച്ചിതറിച്ച്
ആകാശത്തായിരം
നക്ഷത്രങ്ങളായി
ഉദയം ചെയ്തവന്റെ
നിഴലേറ്റവരാണ് നാം

അധികാരത്തിന്റെ
ഇരുണ്ട ഇടനാഴികളില്‍
നാവിനാല്‍ ദാസ്യം വര്‍ഷിച്ചും
ഹൃദയചേരിയെ
ഒറ്റു നല്‍കിയും
നിലത്താസനമുറച്ചിരുന്നു
പോയവന്റെ
എച്ചില്‍ സേവകരാണു
നിങ്ങള്‍

ആ നിങ്ങളാണോ
ഞങ്ങളോട്
അതിര്‍ത്തിയില്‍ പോയി
അപ്രത്യക്ഷരാവാന്‍
പറയുന്നത്?

പെറ്റ നാട്
വിട്ടുപോകേണ്ടത്
ചോര കൊടുത്തവരല്ല,
ഒറ്റുകൊടുത്തവരാണ്.

Back to Top