22 Wednesday
October 2025
2025 October 22
1447 Joumada I 0

‘ഓര്‍മകളില്‍ ടി എം ഇസ്ഹാഖ് മൗലവി’ പ്രകാശനം ചെയ്തു


മലപ്പുറം: അന്ധവിശ്വാസങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ മാതൃകാ പണ്ഡിതനായിരുന്നു ടി എം ഇസ്ഹാഖ് മൗലവിയെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി പ്രസ്താവിച്ചു. ‘ഓര്‍മകളില്‍ ടി എം ഇസ്ഹാഖ് മൗലവി’ പുസ്തക പ്രകാശന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇസ്ഹാഖ് മൗലവിയെ പറ്റി പ്രമുഖരുടെ ഓര്‍മക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തി ചെമ്മങ്കടവ് തറയില്‍ കുടുംബ കൂട്ടായ്മയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ടി അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. കെ പി എ മജീദ് എം എല്‍ എ പുസ്തക പ്രകാശനം നിര്‍വഹിച്ചു. അബ്ദുല്ലത്തീഫ് അബ്ദുസ്സമദ് അല്‍കാത്തിബ് ആദ്യപ്രതി ഏറ്റുവാങ്ങി. ഹാറൂന്‍ കക്കാട് പുസ്തക പരിച യം നടത്തി. പി ഉബൈദുല്ല എം എല്‍ എ, ഡോ. ഹുസൈന്‍ മടവൂര്‍, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, സി പി സൈതലവി, സുഫ്‌യാന്‍ അബ്ദുസ്സലാം, നൗഷാദ് മണ്ണിശ്ശേരി, എം എം നദ്‌വി, അബ്ദുസ്സമദ് മൗലവി പകര, അബ്ദുറഹ്മാന്‍ ചാപ്പനങ്ങാടി, മുനീര്‍ തറയില്‍, കെ കെ ഹലീം പ്രസംഗിച്ചു.

Back to Top