ഓര്‍ബിറ്റ് മദര്‍ ക്രിയേഷന്‍ പരിപാടി
മേപ്പാടി: ഓര്‍ബിറ്റ്, സി ഐ ഇ ആര്‍ സംയുക്താഭിമുഖ്യത്തില്‍ മദ്‌റസാ രക്ഷിതാക്കള്‍ക്കായി നടത്തുന്ന തുടര്‍ പരിശീലന പരിപാടിക്ക് തുടക്കമായി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ജി. കെ എം സൈതലവി ഉദ്ഘാടനം ചെയ്തു. റാബിയ മേപ്പാടി അധ്യക്ഷത വഹിച്ചു. ഓര്‍ബിറ്റ് ഡയറക്ടര്‍ അബൂബക്കര്‍ പിണങ്ങോട് പരിശീലനത്തിന് നേതൃത്വം നല്‍കി. അബ്ദുസ്സലീം മേപ്പാടി, ശരീഫ് സ്വലാഹി, നിസാം പ്രസംഗിച്ചു.