23 Thursday
October 2025
2025 October 23
1447 Joumada I 1

കണ്ണ് തുറക്കൂ

റസീല ഫര്‍സാന വളാഞ്ചേരി

കര്‍ഷകരോടുള്ള കേന്ദ്ര സമീപനത്തെ വളരെ ദുഃഖത്തോടെയല്ലാതെ നോക്കിക്കാണാനാകില്ല. പാടത്തു നിന്ന് റോട്ടിലേക്കിറങ്ങി സമരം ചെയ്യുന്നവരോട് കേന്ദ്രം പുറം തിരിഞ്ഞു നില്ക്കുകയാണ്. കര്‍ഷകര്‍ നാടിന്റെ നട്ടെല്ലാണെന്ന് മുറവിളി കൂട്ടുന്നതല്ലാതെ കര്‍ഷകര്‍ക്കായി മോദി സര്‍ക്കാരിന് ഇന്നേവരെ ഒന്നും ചെയ്യാന്‍ കഴിയാത്തത് വളരെ ദയനീയം തന്നെയാണ്.
കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മിനിമം വില ഉറപ്പാക്കുന്ന കര്‍ഷക മാര്‍ക്കറ്റുകള്‍ ഇല്ലാതാക്കുന്ന പ്രസ്തുത നിയമം പ്രാബല്യത്തില്‍ വരികയും സര്‍ക്കാറുകളുടെ ഇടപെടല്‍ ഇല്ലാതാവുകയും കോര്‍പ്പറേ റ്റുകള്‍ കാര്‍ഷികമേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്താല്‍ കൃഷിക്കാരുടെ ജീവിതം പൂ ര്‍ണ ദുരിതത്തിലാവും. ഇതുമൂലം രാജ്യത്തിന്റെ ഭക്ഷ്യോല്പാദനം തകരും. ഈ നിയമത്തെ ചെറുത്തുനില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞില്ലെങ്കില്‍ രാജ്യത്തെ നെല്‍ക്കൃഷി തകരുകയും താങ്ങു വില നല്‍കി സംഭരിക്കാനും കഴിയില്ല.
കാര്‍ഷിക വൃത്തി സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്, സമൂഹത്തിലെ ഒരു പൗരനെന്ന നിലക്ക് കാര്‍ഷികമേഖലയിലെ അവകാശങ്ങള്‍ നേടികൊടുത്തു കാര്‍ഷികമേഖലയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഭരണാധികാരിയായ മോദി സര്‍ക്കാറിനുണ്ട്.

Back to Top