12 Thursday
December 2024
2024 December 12
1446 Joumada II 10

ഊട്ടിക്കല്‍ മുഹമ്മദ്


കല്‍പ്പറ്റ: പ്രദേശത്ത് ഇസ്‌ലാഹി പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ ഉണ്ടായിരുന്ന മുഹമ്മദ് (മസ്ബൂത്ത്) നിര്യാതനായി. വാഴക്കാട് സ്വദേശിയായ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഏറിയ ഭാഗവും വയനാട്ടിലായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ കല്‍പ്പറ്റയില്‍ തന്റേതായ പരിസരത്ത് ഇസ്‌ലാഹി ചിന്തകളും പ്രവര്‍ത്തനങ്ങളും അദ്ദേഹം ശക്തിപ്പെടുത്തി. കല്‍പ്പറ്റ സലഫി മസ്ജിദിന്റെ തുടക്കം മുതലുള്ള സാരഥികളില്‍ ഒരാളായിരുന്നു. ഭാര്യ ഫാത്തിമ. മക്കള്‍: നദീറ, നസീമ, ബശീര്‍, യൂനുസ് സലീം, സറീന. പരേതന് അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)
ഡോ. ജമാലുദ്ദീന്‍ ഫാറൂഖി

Back to Top