1 Friday
March 2024
2024 March 1
1445 Chabân 20

ഒന്നല്ല, രണ്ടാണ്

ഇയാസ് ചൂരല്‍മല


പെണ്ണെന്നാല്‍
രക്തം പൊടിയുന്നവളാണ്
ജന്മം നല്‍കുന്നവളാണ്
വീടുണര്‍ത്തുന്നവളാണ്

ആണെന്നാല്‍
വിയര്‍പ്പൊഴുക്കുന്നവനാണ്
താങ്ങി നിര്‍ത്തുന്നവനാണ്
ധൈര്യം നല്‍കുന്നവനാണ്

ഇരുവരും
ചേര്‍ന്നു നില്‍ക്കണം
കൈപിടിച്ചു നടക്കണം
പരസ്പരം കൂട്ടിരിക്കണം

ഇടയില്‍
വന്നുചേരുന്ന
കുറവുകളൊക്കെയും
ഇഴചേര്‍ന്നു നികത്തണം

പെണ്ണിന്‍ ബീജം നുകര്‍ന്ന്
ആണിന്‍ വയര്‍
വീര്‍ക്കാത്ത കാലത്തോളം
പെണ്ണും ആണും
ഒന്നിച്ചിരിക്കേണ്ട വ്യത്യസ്തരാണ്..!

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x