മാനവികതാ സംഗമം
കൊടുവള്ളി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം സമിതി ഓമശ്ശേരിയില്‍ സംഘടിപ്പിച്ച മാനവികതാ സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം ടി മനാഫ്, കെ കെ മുഹമ്മദ്, എം പി മൂസ, എം കെ പോക്കര്‍ സുല്ലമി, പി വി അബ്ദുസ്സലാം, കെ കെ റഫീഖ്, പി വി സാലിഫ് പ്രസംഗിച്ചു.