3 Tuesday
February 2026
2026 February 3
1447 Chabân 15

ഒമാന്‍ ഇസ്‌ലാഹി സെന്റര്‍ വെളിച്ചം സംഗമം


മസ്‌കത്ത്: ഒമാന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച വെളിച്ചം ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം ബദര്‍ അല്‍സമ ഗ്രൂപ്പ് മാനേജര്‍ ഡോ. പി എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സെന്റര്‍ പ്രസിഡന്റ് ഹുസൈന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ‘വിശുദ്ധ ഖുര്‍ആനിന്റെ അജയ്യത’ വിഷയത്തില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പ്രഭാഷണം നടത്തി. വെളിച്ചം രണ്ടാംഘട്ട പഠന പദ്ധതി ഉദ്ഘാടനം പി ടി കെ ഷമീര്‍ നിര്‍വഹിച്ചു. ജരീര്‍ പാലത്ത് പദ്ധതി പരിചയപ്പെടുത്തി. പഠിതാക്കളുടെ അനുഭവ വിവരണ സെഷനില്‍ അബ്ദു റാസിഖ് പൊന്നാനി, നസീം അഷ്‌റഫ്, ഷംല ശരീഫ് പ്രസംഗിച്ചു. ഹലാവത്തുല്‍ ഖുര്‍ആന്‍ സെഷന് ഹാഫിള് മാസ് അല്‍വാര്‍ നേതൃത്വം നല്‍കി. റഫീഖ് ശ്രീകണ്ഠപുരം, മുഹമ്മദ് ഷാഫി ഞേളാട്ട്, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അജ്മല്‍ പുളിക്കല്‍, ത്വാഹാ ശരീഫ് പ്രസംഗിച്ചു.

Back to Top