5 Friday
December 2025
2025 December 5
1447 Joumada II 14

ഒമാനില്‍ പ്രചാരണത്തിന് തുടക്കമായി


മസ്‌കറ്റ്: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിന് ഒമാനില്‍ തുടക്കമായി. ദേശീയ പ്രചാരണോദ്ഘാടനം സാനിറ്റാര്‍ സി ഇ ഒ ഷാലിമാര്‍ മൊയ്തീന്‍ നിര്‍വഹിച്ചു. മാനവികതയുടെ പാഠങ്ങള്‍ കുടുംബങ്ങളില്‍ നിന്ന് തന്നെ പകരാന്‍ നാം തയ്യാറാവണമെന്ന് അദ്ദേഹം ഉല്‍ബോധിപ്പിച്ചു. സമ്മേളന പ്രചാരണവുമായി ബന്ധപ്പെട്ട് പ്രഭാഷണങ്ങള്‍, പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഒമാന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ഹുസൈന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജരീര്‍ പാലത്ത് പ്രമേയ വിശദീകരണം നടത്തി. സിദ്ദീഖ് കൂളിമാട്, നൗഷാദ് ചങ്ങരംകുളം പ്രസംഗിച്ചു.

Back to Top