ഒളിംപിക്സ് താരങ്ങള്‍ക്ക് ഹിജാബ് അനുവദിക്കില്ലെന്ന് ഫ്രാന്‍സ്
2024ലെ പാരിസ് ഒളിംപിക്സില്‍ തങ്ങളുടെ താരങ്ങളെ ഹിജാബ് അണിയാന്‍ അനുവദിക്കില്ലെന്ന് ഫ്രാന്‍സ്. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ കായിക മന്ത്രി അമേലി ഔദേയാണ് ഇക്കാര്യം പ്രസ്താവിച്ചത്. ”അടുത്ത വര്‍ഷം നടക്കുന്ന ഒളിംപിക്സില്‍ ഫ്രഞ്ച് പ്രതിനിധി സംഘത്തിലെ ഒരു അംഗത്തെയും ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കില്ല. ഞങ്ങളുടെ പ്രതിനിധികള്‍ മൂടുപടം ധരിക്കില്ല” -അവര്‍ പറഞ്ഞു, കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കാമെന്നും മന്ത്രി അഭിമുഖത്തില്‍ സൂചന നല്‍കി. അടുത്തിടെ രാജ്യത്ത് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ അബായ വസ്ത്രം ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രഖ്യാപനവും വന്നിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍ തുടങ്ങിയ പൊതു സ്ഥാപനങ്ങള്‍ക്കുള്ളില്‍ പര്‍ദ അല്ലെങ്കില്‍ ഹിജാബ് ധരിക്കുന്നതിന് ഫ്രാന്‍സിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് നേരത്തെ തന്നെ വിലക്കുണ്ട്. അതേസമയം, ഒളിംപിക്സിലെ ഹിജാബ് നിരോധനത്തിനെതിരെ മുന്‍ ഒളിംപിക് താരങ്ങള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പലരും ഒളിംപിക്സ് ബഹിഷ്‌കരിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്.