19 Sunday
July 2026
2026 July 19
1448 Safar 3

ഒ പി ആലി ഹാജി

ടി കെ മൊയ്തീന്‍ മുത്തന്നൂര്‍


തൃപ്പനച്ചി: മുത്തന്നൂര്‍ പ്രദേശത്ത് ഇസ്‌ലാഹി പ്രസ്ഥാന വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച ഒ പി ആലിഹാജി (80) നിര്യാതനായി. ആദര്‍ശ രംഗത്തു വിട്ടുവീഴ്ചയില്ലാത്ത വ്യക്തിയായിരുന്നു. 1977-ല്‍ സഊദിയിലേക്കു പോയ ഞങ്ങളുടെ കൂട്ടത്തിലെ കാരണവരായിരുന്നു അദ്ദേഹം. ഗള്‍ഫില്‍ അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന ആദര്‍ശ വിരോധികളെ പോലും ഇസ്‌ലാഹീ രംഗത്തേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിനായി. ഇദ്ദേഹം വഖ് ഫ് ചെയ്ത സ്ഥലത്താണ് മസ്ജിദുസ്സലാം നിര്‍മിച്ചത്. ഔനുല്‍ ഇസ്‌ലാം സംഘം ട്രഷറര്‍, കെ എന്‍ എം യുണിറ്റ് ട്രഷറര്‍ എന്നീ സ്ഥാനം വഹിച്ചിട്ടുണ്ട്. ഭാര്യ: പാത്തുമ്മക്കുട്ടി, മക്കള്‍: സുബൈദ, ഷൗക്കത്തലി, സാജിദ, മുജീബുറഹ്മാന്‍, റഷീദ, മുഹമ്മദ് സാദിഖ്. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

Back to Top