നൂര്‍ ഫെസ്റ്റ്

കാവനൂര്‍: ചെങ്ങര നൂറുല്‍ ഖുര്‍ആന്‍ മദ്‌റസ വാര്‍ഷികം -നൂര്‍ ഫെസ്റ്റ് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി പി ഇബ്‌റാഹീം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വി രാമചന്ദ്രന്‍, വീരാന്‍കുട്ടി തൃക്കളയൂര്‍, സി ഇബ്‌റാഹീം ഫാറൂഖി, എം മുജീബുറഹ്മാന്‍ എം, കെ അബ്ദുല്‍ഗഫൂര്‍, ജഅ്ഫര്‍ സ്വലാഹി പ്രസംഗിച്ചു. അധ്യാപകര്‍ക്കുള്ള ഉപഹാരം ടി അബ്ദുറഹ്മാന്‍ മാസ്റ്റര്‍ സമ്മാനിച്ചു. ജലീല്‍ പരപ്പനങ്ങാടി സര്‍ഗവിരുന്നിന് നേതൃത്വം നല്‍കി.
