എന്‍ എം എം എസ് മാതൃകാ പരീക്ഷ
അലനല്ലൂര്‍: ഐ ക്യു കരിയര്‍ പാലക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ എന്‍ എം എം എസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി അലനല്ലൂര്‍ ഗവ. സ്‌കൂളില്‍ ഏകദിന ശില്‍പശാലയും മാതൃകാ പരീക്ഷയും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. ഐ ക്യു കരിയര്‍ പാലക്കാട് ചാപ്റ്റര്‍ ചെയര്‍മാന്‍ അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. അന്‍സബ് തുവ്വൂര്‍ സെഷന് നേതൃത്വം നല്‍കി. യൂനുസ് സലീം, ഹംസ, ഡാനിഷ് അരീക്കോട് ക്ലാസ്സെടുത്തു.