21 Wednesday
January 2026
2026 January 21
1447 Chabân 2

നിത്യശാന്തി നേടാന്‍ മനസ്സ് വിശാലമാക്കുക

ജിദ്ദ: മനുഷ്യന്‍ ശാന്തിയുടെ മാര്‍ഗം തേടി അലയുകയാണെന്നും എന്നാല്‍ സ്വയം ചില മാറ്റങ്ങള്‍ക്ക് വിധേയമായാല്‍ മനുഷ്യ മനസുകള്‍ക്ക് ശാന്തത ലഭിക്കുമെന്നും ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ പ്രബോധകന്‍ അല്‍അമീന്‍ സുല്ലമി പറഞ്ഞു. വാരാന്ത്യ പ്രഭാഷണത്തില്‍ ‘നിത്യശാന്തി നേടാന്‍’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയിരുന്നു അദ്ദേഹം. മനസ് വിശാലമാക്കി മറ്റുള്ളവരോടുള്ള അസൂയയും പകയും വിദ്വേഷവും ഉപേക്ഷിച്ചാല്‍ മനസിന് സ്വസ്ഥത ലഭിക്കുമെന്നും മനസ് കുടുസായാല്‍ അത് മാനസിക പിരിമുറുക്കം അധികരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ഗഫൂര്‍ വളപ്പന്‍ അധ്യക്ഷത വഹിച്ചു. പുളിക്കല്‍ എബിലിറ്റി ചെയര്‍മാന്‍ അഹ്മദ് കുട്ടി, ജരീര്‍ വേങ്ങര പ്രസംഗിച്ചു.

Back to Top