നിത്യ പൗര്‍ണമി
റസാഖ് പള്ളിക്കര
ഹൃദയ ഹര്‍ഷങ്ങളില്‍
വിരിഞ്ഞ
വാടാ മലരാണ്
റസൂല്‍
പിന്നെയും പിന്നെയും
കേട്ടുതീരാത്ത
കേള്‍വിയുടെ,
മധുരമാണ്
റസൂല്‍
ത്വാഇഫിലെ-
ചോര വീണ മണ്ണിലും,
ക്ഷമയുടെ
മഹാ സമുദ്രം തീര്‍ത്ത,
സഹനമാണ്
റസൂല്‍
കൂട്ടിലടച്ച
കുഞ്ഞുകിളിയുടെ
നൊമ്പരംപോലും,
തിരിച്ചറിഞ്ഞ
ആകാശക്കനിവാണ്
റസൂല്‍
തേട്ടങ്ങളൊക്കെയും,
ഏകദൈവത്തോട്
മാത്രമാണെന്നരുള്‍,
ചെയ്ത
നിത്യവിസ്മയ,
പൗര്‍ണമിയാണെന്റെ
മുത്തുറസൂല്‍
ഹൗദുല്‍കൗസര്‍
തീരത്തെ
പനിനീര്‍ശ്വാസമാണ്
റസൂല്‍
എന്റെ സ്വപ്നവും
റസൂല്‍
എന്റെ വെളിച്ചവും
റസൂല്‍.