നിസ്‌വ ഓഫ്‌ലൈന്‍ ക്ലാസ്സുകള്‍ക്ക് തുടക്കമായി

കോഴിക്കോട്: എം ജി എം സംസ്ഥാന സമിതി വനിതകള്‍ക്ക് ആദര്‍ശ പഠനത്തിനായി ആവിഷ്‌കരിച്ച നിസ്‌വ ക്ലാസുകള്‍ ഓഫ്‌ലൈനില്‍ ആരംഭിച്ചു. ക്ലാസ്സിന്റെ സംസ്ഥാന ഉദ്ഘാടനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ എം അഹമ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു.
എം ജി എം സംസ്ഥാന വൈ.പ്രസിഡന്റ് വി സി മറിയക്കുട്ടി സുല്ലമിയ്യ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി ടി ആയിശ, ട്രഷറര്‍ റുക്‌സാന വാഴക്കാട്, ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, സഫറുല്ല സിറ്റി പ്രസംഗിച്ചു.
ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് സ്‌കോളര്‍ഷിപ്പോടെ അര്‍ഹത നേടിയ ഐ ജി എം സംസ്ഥാന പ്രസിഡന്റ് അഫ്‌നിദ പുളിക്കല്‍, ജന.സെക്രട്ടറി ഫിദ ഫാത്തിമ എന്നിവരെ ആദരിച്ചു.
